19.9 ഡിസ്പ്ലേ റേഷിയോയിൽ വിവോയുടേ X21 പുറത്തിറക്കി

Updated on 31-May-2018
HIGHLIGHTS

ഡ്യൂവൽ പിൻ ക്യാമറയിൽ വിവോ X21

 

വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വിവോ X21.വിവോയുടെ തന്നെ വി9 പ്ലസ് യൂത്ത് എന്നി മോഡലുകൾക്ക് ശേഷം വിപണിയിൽ  മറ്റൊരു മോഡൽകൂടിയാണ് ഇത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് . ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്ത് പറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയാണ് .കൂടാതെ ഇതിന്റെ റാംമ്മും എടുത്തുപറയേണ്ടതാണ് .മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

6.28 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .1080×2280 ന്റെ പിക്സൽ റെസലൂഷനും കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വൺ പ്ലസിന്റെ 6 മോഡലുകളെ വെല്ലാൻ അതെ രീതിയിലുള്ള മോഡലുകളുമായിട്ടാണ് വിവോ എത്തുന്നത് .രൂപകൽപ്പനയിലും X21 ഏകദേശം വൺ പ്ലസ് 6 നു സമാനമാണുള്ളത് .

Snapdragon 660  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു പുറത്തിറങ്ങുന്നത് .കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ മറ്റൊരു സവിശേഷത ആൻഡ്രോയിഡിന്റെ OS 4.0 ലാണ് പ്രവർത്തനം എന്നതാണ് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെതന്നെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഇതിന്റെ ക്യാമറകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾകൊള്ളിച്ചിരിക്കുന്നു .

3200mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില CNY 3,598 രൂപയാണ് .അതായത് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 35,990 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

വിവോ വി 9 യൂത്ത്

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .2280×1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ 19:9 റെഷിയോ ആണ് .സംരക്ഷണത്തിന് Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Qualcomm’s Snapdragon 450 പ്രോസസറിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .16 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് . Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

 3,260mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ വിവോയുടെ ഈ മാസം തന്നെ പുറത്തിറങ്ങിയ v9 രണ്ടു മോഡലുകളിലായിട്ടാണ് പുറത്തിറങ്ങിയത് .16 + 5 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് .ഇതിന്റെ ഫ്ലിപ്പ്കാർട്ട് ഓൺലൈൻ  ഷോപ്പിലെ വിലവരുന്നത് 18,990.00 രൂപയാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :