വിവോയുടെ V 3 ഇപ്പോൾ 14980 രൂപമുതൽ
വിവോയുടെ സ്മാർട്ട് ഫോണുകൾക്ക് 3000 വരെ കുറവ്
വിവോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് വിവോ വി 3 .അതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്ന് പറഞ്ഞത് 17,890 രൂപയായിരുന്നു .ഇപ്പോൾ വിവോ അതിന്റെ വില കുത്തനെ കുറച്ചിരുന്നു .3000 രൂപയാണ് ഇപ്പോൾ കുറിച്ചിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് 14980 രൂപയ്ക്ക് സ്വന്തമാക്കാം ഈ സ്മാർട്ട് ഫോൺ .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .അലുമിനിയം മഗ്നീഷ്യം കൊണ്ടുണ്ടാക്കിയതാണ് ഫോണുകളുടെ പിന്നിലെ കവർ .
Surveyഅതേ സമയം മുന്നിലത്തെ ഡിസ്പ്ലെ കോർണിംഗ് ഗൊറില്ല ഗ്ലാസ് കോട്ടിങ്ങുള്ളതാണ്. വേഗത്തിൽ ചാർജാകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഫോണുകളിൽ വെറും 5 മിനിറ്റ് ചാർജിൽ രണ്ട് മണിക്കൂർ സംഗീതമാസ്വദിക്കാം.5 ഇഞ്ച് HD 720p IPS ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .1.5Ghz സ്നാപ്പ് ഡ്രാഗൺ 616 ഒക്ട കോർ പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മികച്ച മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .
ആൻഡ്രോയിഡ് ലോലിപോപ്പ് 5.1 വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2550mAh പെർഫോമൻസ് കാഴ്ചവെക്കുന്ന ബാറ്ററി ലൈഫും ഇതിൽ ഉണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
