Samsung Galaxy M55 5G: പെർഫോമൻസിന് Snapdragon, പവറിന് 5000mAh ബാറ്ററി, എന്തെല്ലാം പ്രതീക്ഷിക്കാം? TECH NEWS

Samsung Galaxy M55 5G: പെർഫോമൻസിന് Snapdragon, പവറിന് 5000mAh ബാറ്ററി, എന്തെല്ലാം പ്രതീക്ഷിക്കാം? TECH NEWS
HIGHLIGHTS

Samsung പുതുതായി ഇന്ത്യയിലെത്തിക്കുന്ന ഫോണാണ് Galaxy M55 5G

വരാനിരിക്കുന്ന സാംസങ് ഫോൺ നിങ്ങളുടെ ബജറ്റിലുള്ളതാണോ?

മൂന്ന് വേരിയന്റുകളിൽ Galaxy M55 5G ലഭ്യമാകും

Samsung പുതുതായി ഇന്ത്യയിലെത്തിക്കുന്ന ഫോണാണ് Galaxy M55 5G. ബ്രസീലിൽ ഇതിനകം ലോഞ്ച് ചെയ്ത ഫോൺ ഇന്ത്യയിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ Samsung Galaxy M55-ന്റെ ടീസർ പങ്കിട്ടുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ വിലയും ഫീച്ചറുകളും ഓൺലൈനിൽ ചർച്ചയാകുന്നു.

ഏത് ബജറ്റിലുള്ളവർക്കായാണ് ഈ സാംസങ് ഫോൺ വരുന്നതെന്ന് നോക്കാം. ഇതിൽ നിങ്ങളെ ആകർഷിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമെന്നും പരിശോധിക്കാം.

Samsung Galaxy M55 5G
Samsung Galaxy M55

Samsung Galaxy M55 5G

മൂന്ന് വേരിയന്റുകളിൽ Galaxy M55 5G ലഭ്യമാകും. ഇവയുടെ വിലയ്ക്ക് മുമ്പേ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി ഫീച്ചറുകൾ ചുവടെ നൽകുന്നു. 6.7 ഇഞ്ച് FHD + AMOLED പ്ലസ് ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാകുക. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുത്തിയേക്കും.

Samsung Galaxy M55 ക്യാമറ

ഗാലക്സി എം55ന്റെ ക്യാമറ, ബാറ്ററിയെ കുറിച്ചും ചില റിപ്പോർട്ടുകൾ പരക്കുന്നുണ്ട്. OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറായിരിക്കും ഇതിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഈ സാംസങ് ഫോണിലുണ്ടാകും. കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഫോണിൽ സെൽഫി ക്യാമറയായി 50 മെഗാപിക്സലിന്റെ ക്യാമറയും സെറ്റ് ചെയ്തിട്ടുണ്ട്.

ബാറ്ററിയും മറ്റ് ഫീച്ചറുകളും

25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണായിരിക്കും ഗാലക്സി M55. ഇതിൽ സാംസങ് കരുത്തനായ ബാറ്ററിയായിരിക്കും ഉൾപ്പെടുത്തുന്നതും. അതായത് 5,000mAh ബാറ്ററിയുള്ള ഫോണായിരിക്കുമിതെന്ന് റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ ഓപ്പറേറ്റിങ് സോഫ്റ്റ് വെയറും സാംസങ് M സീരീസിൽ കൊണ്ടുവരും. അതായത്, വൺ യുഐ 6.1-നൊപ്പം ആൻഡ്രോയിഡ് 14ൽ ഫോൺ പ്രവർത്തിച്ചേക്കാം.

Read More: OnePlus Amazing Deal: Snapdragon പ്രോസസറുള്ള OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 4000 രൂപ വിലക്കിഴിവിൽ!

വിലയും വേരിയന്റും

നേരത്തെ പറഞ്ഞ പോലെ 3 വേരിയന്റുകളിലായിരിക്കും സാംസങ് വരുന്നത്. ഇവയിൽ ഒന്നാമത്തേത് 8GB+ 128GB സാംസങ് ഗാലക്സി M55 ആണ്. ഈ ഫോണിന് 26,999 രൂപയായിരിക്കും ഏകദേശ വില. 8GB+ 256GB സ്റ്റോറേജുള്ള ഫോണിന് 29,999 രൂപയും വിലയായേക്കും. സാംസങ് ഗാലക്സി M55ന്റെ ഉയർന്ന വേരിയന്റ് 12GB+ 256GB ആണ്. ഇതിന് ചിലപ്പോൾ 32,999 രൂപ വില വന്നേക്കുമെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo