Top iQOO Phones: 15000 രൂപയ്ക്ക് താഴെ പെർഫോമൻസിൽ കേമന്മാരായ ഐഖൂ തിരയുന്നവർക്ക്…

HIGHLIGHTS

വിവോയുടെ സബ് ബ്രാൻഡായ ഐഖൂ പല സീരീസുകളിലായി വിവിധ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്

ഇവയിൽ മിക്കവയുടെയും വില 11000 രൂപ മുതൽ 14000 രൂപയ്ക്ക് അകത്താണുള്ളത്

ഡിസൈനിലും പെർഫോമൻസിലും പേരുകേട്ട ഐഖൂ ഫോണുകൾ തന്നെ നോക്കാം

Top iQOO Phones: 15000 രൂപയ്ക്ക് താഴെ പെർഫോമൻസിൽ കേമന്മാരായ ഐഖൂ തിരയുന്നവർക്ക്…

Top iQOO Phones: 15000 രൂപയിൽ താഴെ മികച്ചൊരു ഫോണാണോ നിങ്ങൾ തിരയുന്നത്? എങ്കിൽ ഡിസൈനിലും പെർഫോമൻസിലും പേരുകേട്ട ഐഖൂ ഫോണുകൾ തന്നെ നോക്കാം. വിവോയുടെ സബ് ബ്രാൻഡായ ഐഖൂ പല സീരീസുകളിലായി വിവിധ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ മിക്കവയുടെയും വില 11000 രൂപ മുതൽ 14000 രൂപയ്ക്ക് അകത്താണുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Top iQOO Phones: iQOO Z9x 5G

ആമസോണിലും ഫ്ലിപ്കാർട്ടിലും 11400- 11999 രൂപ റേഞ്ചിൽ വിൽക്കുന്ന ഫോണാണിത്. ലോ ബജറ്റ് കസ്റ്റമേഴ്സിന് നന്നായി ഇണങ്ങുന്ന സ്മാർട്ഫോണെന്ന് പറയാം.

iQOO Z9x 5G on Amazon Summer Sale 2025
iQOO Z9x 5G

ഇടത്തരം വിലയിൽ മികച്ച ഗെയിമിങ് പെർഫോമൻസും ബാറ്ററി കപ്പാസിറ്റിയുമുള്ള സ്മാർട്ഫോണാണിത്. 6.72 ഇഞ്ച് LCD ഡിസ്പ്ലേ ഫോണിൽ ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6000mAh ബാറ്ററിയാണുള്ളത്. ക്വാൽകോമിന്റെ Snapdragon 6 Gen 1 ആണ് പ്രോസസർ. 50MP+ 2MP ചേർന്ന ഡ്യുവൽ ക്യാമറയും, 8MP ഫ്രണ്ട് ക്യാമറയുമുണ്ട്.

iQOO Phones-ലെ കേമൻ iQOO Z10x

13920 രൂപയ്ക്ക് ഫ്ലിപ്കാർട്ടിലും, 14000 രൂപ റേഞ്ചിൽ ആമസോണിലും ലഭ്യമായ സ്മാർട്ഫോണാണിത്. ഈ ഐഖൂ ഫോണിൽ 50MP പ്രൈമറി ഷൂട്ടറും, 2MP സെക്കൻഡറി സെൻസറും കൊടുത്തിരിക്കുന്നു. 8MP ആണ് ഫോണിലെ സെൽഫി ക്യാമറ.

ദൈനംദിന ടാസ്കുകൾക്ക് അനുയോജ്യമായ പെർഫോമൻസ് മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 7300 പ്രോസസർ തരുന്നു. 6,500mAh ആണ് ബാറ്ററി. 6.72 ഇഞ്ച് വലിപ്പത്തിൽ LCD ഡിസ്പ്ലേയുമുണ്ട്. പ്ലാസ്റ്റിക് ബോഡിയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.

iQOO Z6 5G

15,000 രൂപ റേഞ്ചിലാണ് ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുന്നത്. ഇപ്പോൾ മിക്കവയും സ്റ്റോക്ക് തീർന്നിരിക്കുന്നു.

5000 mAh ബാറ്ററിയും, 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയുമാണ് സ്മാർട്ഫോണിലുള്ളത്. 16MP ഫ്രണ്ട് ക്യാമറ കൂടി ഇതിൽ വരുന്നു. Snapdragon 695 5G മൊബൈൽ പ്ലാറ്റ്ഫോമിലാണ് ഇത് പ്രവർത്തിക്കുന്നത്.

iqoo Z9 Lite 5G

6.56 ഇഞ്ച് വലിപ്പമുള്ള IPS LCD ഡിസ്പ്ലേയാണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്. 50MP+2MP ക്യാമറയാണ് പിൻവശത്തുള്ളത്. 8MP ഫ്രണ്ട് ക്യാമറ ഇതിലുണ്ട്. 5000mAh ബാറ്ററിയും, Dimensity 6300 ചിപ്സെറ്റുമാണ് ഐഖൂ Z9 ലൈറ്റിലുള്ളത്.

10499 രൂപയ്ക്ക് iQOO Z9 Lite 5G ആമസോണിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിലും ഈ 5ജി സ്മാർട്ഫോൺ 10000 രൂപ റേഞ്ചിൽ തന്നെ വാങ്ങാം.

Also Read: May 7 Mock Drill: നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഡിഫന്‍സ് മോക്ക് ഡ്രിൽ Alert കിട്ടുമോ? സെറ്റിങ്സിൽ സിമ്പിളായി ഇവ ഓണാക്കിയാൽ മതി…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo