ചരിത്രത്തിലെ ഏറ്റവും വിലകൂടിയ iPhone ഇതാ; വിലയും സവിശേഷതകളും
ഇത് വരെ വിപണിയിലെത്തിയ ഐ ഫോണുകളിൽ വച്ചേറ്റവും വില കൂടിയ ഫോണായിരിക്കും ഐഫോൺ 15 അൾട്രാ
ഐഫോൺ 15ന്റെ പ്രതീക്ഷിക്കുന്ന വില ഏകദേശം 1299 ഡോളറാണ്
എന്നാൽ ഐഫോൺ 14 പ്രൊ മാക്സിന്റെ ഇന്ത്യയിലെ വില ₹1,40,000 ആണ്
ലഭ്യമാകുന്ന സൂചനകൾ പ്രകാരം ആപ്പിളിൽ നിന്നുള്ള പുതിയ ഫോണായ ഐഫോൺ 15(iPhone 15)ന്റെ അൾട്രാ എന്ന വേരിയന്റായിരിക്കും ഇതുവരെ വിപണിയിലെത്തിയ ഐഫോണുകളിൽ വച്ച് ഏറ്റവും വില കൂടിയ ഐഫോൺ മോഡൽ. വരാനിരിക്കുന്ന ഐഫോൺ 15(iPhone 15)ന്റെ പ്രതീക്ഷിക്കുന്ന വില ഏകദേശം 1299 ഡോളറാണ്.
Surveyഐഫോണിന്റെ വിപണിയിലുള്ള ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഈ വർഷം സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. മികച്ച രൂപകൽപ്പന കൊണ്ടും വ്യത്യസ്തമായ ഫീച്ചറുകൾ കൊണ്ടും ഐഫോൺ പ്രേമികളുടെയും വിമർശകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ ഒരു മോഡലാണ് ഐഫോൺ 14. ആപ്പിളിൽ നിന്നുള്ള വരാനിരിക്കുന്നതും ചരിത്രത്തിലെ ഇതുവരെയുള്ള ഐഫോണുകളിൽ വച്ച് ഏറ്റവും വിലകൂടിയതുമായ ഐഫോൺ 15(iPhone 15) നെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ടെക് ലോകത്ത് പരക്കുന്നത്. സാധാരണയായി പുതിയ ഐഫോണിന്റെ വരവിന് മുൻപായി ഫോണിനെ പറ്റിയുള്ള പല വിവരങ്ങളും ലഭിക്കുമെങ്കിലും വിലയെപ്പറ്റിയുള്ള ഒരു ഐഫോണിന്റെ വിവരങ്ങൾ ഫോണിന്റെ വരവിന് ഏറെ മുൻപേ അറിയാനാകുന്നത് അപൂർവമാണ്.