JSK OTT Release: പേരിൽ വിവാദമായ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള ഉടനെത്തും ഒടിടിയിൽ!
Janaki V v/s State of Kerala ഒടിടിയിലേക്കും പ്രവേശിക്കുന്നു
19 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഡ്വക്കേറ്റ് കുപ്പായമിടുന്നു എന്ന പ്രത്യേകതയും ജെഎസ്കെയ്ക്കുണ്ട്
ടൈറ്റിൽ കഥാപാത്രമായ ജാനകിയായി വേഷമിട്ടത് അനുപമ പരമേശ്വരനാണ്
JSK OTT Release: ഒടുവിൽ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള ഒടിടിയിലേക്ക് വരുന്നു. സുരേഷ് ഗോപി മുഖ്യവേഷത്തിലെത്തിയ മലയാള ചിത്രം റിലീസിന് മുന്നേ വിവാദമായിരുന്നു. സിനിയുടെ ടൈറ്റിലിലെ ജാനകിയായിരുന്നു പ്രശ്നം. ഇത് പിന്നീട് ജാനകി വി എന്നാക്കിയാണ് റിലീസിന് അനുമതി നേടിയത്.
Surveyഇപ്പോഴിതാ Janaki V v/s State of Kerala ഒടിടിയിലേക്കും പ്രവേശിക്കുന്നു. അടുത്ത വാരമാണ് മലയാളചിത്രത്തിന്റെ ഒടിടി റിലീസ്.
JSK OTT Release: എവിടെ കാണാം?
ജൂലൈ17-ന് കേരളത്തിലും പുറത്തും തിയേറ്ററുകളിൽ സിനിമ പ്രദർശനത്തിന് എത്തി. ചിന്താമണി കൊലക്കേസിന് സമാനമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തുക എന്നതായിരുന്നു ട്രെയിലറും പോസ്റ്ററുകളും നൽകിയ സൂചന. ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീലിന്റെ വേഷമാണ് അദ്ദേഹത്തിന്. 19 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഡ്വക്കേറ്റ് കുപ്പായമിടുന്നു എന്ന പ്രത്യേകതയും ജെഎസ്കെയ്ക്കുണ്ട്. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി വേഷമിട്ടത് അനുപമ പരമേശ്വരനാണ്.

സീ കേരളമാണ് ജെഎസ്കെയുടെ ഒടിടി സ്ട്രീമിങ് സ്വന്തമാക്കിയത്. മലയാളത്തിലെ ഒട്ടുമിക്ക പുത്തൻ റിലീസുകളും സ്വന്തമാക്കുന്നതിൽ സീ കേരളം മുന്നിലാണ്. സിനിമയുടെ ഒടിടി റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
JSK OTT Release: എപ്പോൾ കാണാം?
ഓഗസ്റ്റ് 15 മുതൽ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. സ്വാതന്ത്ര്യദിന സ്പെഷ്യലായി സിനിമ ഓൺലൈനിൽ കാണാം. അടുത്ത വ്യാഴാഴ്ച അർധരാത്രിയോടെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സ്ട്രീമിങ് തുടങ്ങും. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ ജെഎസ്കെ കാണാനാകും.
Janaki V v/s State of Kerala
സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണ് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വിവാദത്തിലെ തീ സിനിമയുടെ തിയേറ്റർ പര്യടനത്തിലും പ്രതിഫലിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. എന്നാൽ JSK സിനിമയ്ക്ക് പ്രതീക്ഷിച്ച അത്രയും വിജയം തിയേറ്ററുകളിൽ നിന്ന് നേടാനായില്ല. സത്യമേവ ജയതേ, ക്വീൻ, നേര് പോലുള്ള കോർട്ട് റൂം ത്രില്ലറുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണിത്. താരങ്ങളുടെ പ്രകടനം പ്രേക്ഷകരിൽ നിന്ന് ഗംഭീര പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്.
പ്രവീൺ നാരായണൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് ക്രിയേഷൻസും കോസ്മോസ് എന്റർടൈൻമെന്റും ചേർന്നാണ് ജെഎസ്കെ നിർമിച്ചത്.
വ്യസനസമേതം ബന്ധുമിത്രാദികൾ, കുമ്മാട്ടിക്കളി, പറന്തു പോ പോലുള്ള സിനിമകളും ഒടിടിയിലെത്തി. അനുപമ പരമേശ്വരൻ നായികയായ ചിത്രമാണ്
വ്യസനസമേതം ബന്ധുമിത്രാദികൾ. സുരേഷ് ഗോപിയുടെ മകൻ നീരജ് സുരേഷ് നായകനമായ ചിത്രമാണ് കുമ്മാട്ടിക്കളി.
Also Read: iPhone 17 Pro Max: ഡിസൈനിൽ വെറൈറ്റി പിടിക്കാൻ Apple! ലോഞ്ച് തീയതി, ക്യാമറ, വില, പ്രത്യേകതകൾ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile