23 എംപി ക്യാമറയിൽ സോണിയുടെ ഏറ്റവും പുതിയ Xperia XA2 Ultra

Updated on 09-Jan-2018
HIGHLIGHTS

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Xperia XA2 Ultra എത്തുന്നു

 

സോണിയുടെ 2018 ൽ പുറത്തിറക്കുന്ന മോഡലാണ് Xperia XA2 Ultra .6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ ആം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Android 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

23 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമെറകളുമാണ്  Xperia XA2 Ultraയ്ക്ക് നൽകിയിരിക്കുന്നത് .221ഗ്രാം ഭാരമാണ് ഇതിനുള്ളത് . 3580mAh ന്റെ നോൺ റിമൂവബിൾ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

Wi-Fi, GPS, Bluetooth, NFC, USB OTG, FM, 3G കൂടാതെ  4G എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഉടൻതന്നെ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ലഭ്യമാകുന്നു .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :