Amazon ഫ്രീഡം സെയിൽ വരുന്നു!റെക്കോർഡ് വിലക്കുറവിൽ Samsung പ്രീമിയം ഫോണുകൾ

Amazon ഫ്രീഡം സെയിലിൽ സാംസങ് ആരാധകർക്കായി ഇതാ അതിശയകരമായ ഓഫറുകൾ വരുന്നു! Samsung Galaxy Z Fold 8 Ultra, സാംസങ് ഗാലക്സി എസ്25 അൾട്രാ, മിഡ്-റേഞ്ച് രാജാവായ Galaxy M47 5G എന്നിവയെല്ലാം ഓഫർ സെയിലിൽ വിലക്കുറവിൽ ലഭിക്കും. എല്ലാ വർഷവും ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ നടത്താറുണ്ട്. ഇക്കൊല്ലത്തെ ഫ്രീഡം സെയിൽ ഓഗസ്റ്റ് 7 ന് ആരംഭിക്കും. പ്രീമിയം ഫോണുകൾ വാങ്ങാൻ കാത്തിരിക്കുന്നവർ ഏറ്റവും കൂടുതൽ പർച്ചേസിങ് നടത്തുന്ന സെയിൽ മാമാങ്കം കൂടിയാണിത്. ആമസോണിലെ ഓഫറുകളെ കുറിച്ച് വിശദമായി അറിയാം.

Samsung Galaxy Z Fold 8 Ultra Offer Amazon

പുതുതായി പുറത്തിറങ്ങിയ സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രാ. ഇന്ത്യയിൽ ഇതിന് വില 1,99,999 രൂപയാണ്. സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ 1,90,999 രൂപ മാത്രമായിരിക്കും. 9,000 വരെ ഇങ്ങനെ ആമസോണിലൂടെ ഫോൾഡബിൾ ഫോണിന് പണം ലാഭിക്കാനാകും. ഇത് ബാങ്ക് ഡിസ്കൗണ്ടുകൾ ചേർത്തുള്ള വിലയാണ്.

ഫോൾഡ് ഫോൺ ഫീച്ചറുകൾ: 8 ഇഞ്ച് AMOLED ഇൻറർ ഡിസ്പ്ലേ, 6.5 ഇഞ്ച് കവർ സ്ക്രീനുള്ള ഫോണാണിത്. ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഗാലക്സിയ്ക്കായുള്ള സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസറാണ് ഫോണിലുള്ളത്. 200MP പ്രധാന ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ, 10MP ടെലിഫോട്ടോ ലെൻസ് ചേർന്നതാണ് ക്യാമറ സിസ്റ്റം. ഇതിൽ 5,000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 8K വീഡിയോ റെക്കോഡിങ്ങുമുണ്ട്.

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിലെ മറ്റ് ഓഫറുകൾ!

ഓഗസ്റ്റ് 7 ന് ആരംഭിക്കുന്ന മഹാ സെയിലിൽ സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്കും വിലക്കിഴിവും ലഭിക്കുന്നു. എന്നാൽ എത്ര രൂപ വരെ കിഴിവ് അനുവദിക്കുമെന്ന് ഇതുവരെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചിട്ടില്ല.

Also Read: Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!

ഫീച്ചറുകൾ: 200MP ക്യാമറയും സ്നാപ്ഡ്രാഗൺ 8 Elite ചിപ്പുമുള്ള ഫോണാണിത്. ഇതിന് 6.9 ഇഞ്ച് QHD+ AMOLED ഡിസ്പ്ലേയാണുള്ളത്. സ്മാർട്ട്ഫോണിൽ കരുത്തുറ്റ 5000mAh ബാറ്ററിയുണ്ട്. ഇതിൽ S Pen പിന്തുണയും ലഭിക്കും.

30,999 രൂപയുടെ സാംസങ് ഗാലക്സി M47 5ജിയ്ക്ക് ഇപ്പോൾ ആമസോണിൽ വിലക്കുറവുണ്ട്. ഇതിന് 25,999 രൂപയാണ് ആമസോൺ ഫ്രീഡം സെയിലിൽ വിലയാകുക.

ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ Super AMOLED 120Hz ഡിസ്പ്ലേ, Snapdragon 6 Gen 3 പ്രോസസറുള്ള ഫോണാണിത്. സാംസങ് എം47 5ജിയിൽ 50MP OIS ട്രിപ്പിൾ ക്യാമറയും 6000mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :