samsung galaxy s26 5g price drop
പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലെ രാജാക്കന്മാരായ സാംസങ്ങിന്റെ പ്രീമിയം മോഡലിന് വമ്പിച്ച ഇളവ്. Samsung Galaxy S26 5G സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ആമസോണിൽ ഒരു സുവർണാവസരം വന്നിരിക്കുന്നു. അത്യുഗ്രൻ ഫീച്ചറുകളുള്ള സാംസങ് ഗാലക്സി എസ്26 5ജി സ്മാർട്ട് ഫോണിനാണ് കിഴിവ്. 2000 രൂപയോളം ആമസോൺ പേ ക്യാഷ്ബാക്ക് ഓഫർ ആമസോണിൽ ലഭിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ, ഗാലക്സി എഐ, ഡൈനാമിക് അമലോഡ് 2X ഡിസ്‌പ്ലേ, പവർഫുൾ പ്രൊസസറുള്ള സ്മാർട്ട് ഫോണാണിത്. ക്യാമറയിലും പെർഫോമൻസിലും മുൻപന്തിയിൽ നിൽക്കുന്ന ഈ ഓൾറൗണ്ടർ ഫോണിന്റെ ആമസോൺ ഓഫറും സവിശേഷതകളും വിശദമായി അറിയാം.
87,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്26 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വില 77,150 രൂപയാണ്. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോണിന് 73,400 രൂപ മാത്രമാണ് ഇപ്പോഴത്തെ വില. സ്കൈ ബ്ലൂ നിറത്തിലുള്ള സാംസങ് ഗാലക്സി എസ്26 5ജി ഫോണിന് ആമസോണിൽ 2202 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 71000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാവുന്നതാണ്.
36650 രൂപയുടെ ഏറ്റവും മികച്ച എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. ഇതിന് 2,581 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്26 5ജി ഫോണിന് ലഭിക്കുന്നു. ശ്രദ്ധിക്കേണ്ടത് 12GB, 256 ജിബി സ്റ്റോറേജ് ഫോണിനായുള്ള ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമുള്ളതാണ്.
ഈ പ്രീമിയം സാംസങ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: ഒന്നാന്തരം ആമസോൺ ഓഫർ! Samsung Galaxy S25 5G ഇനി ഇത്രയും വിലയിൽ കിട്ടണമെന്നില്ല