ഒന്നാന്തരം ആമസോൺ ഓഫർ! Samsung Galaxy S25 5G ഇനി ഇത്രയും വിലയിൽ കിട്ടണമെന്നില്ല
പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ഇതാ ഒരു സുവർണാവസരം! ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ Samsung Galaxy S25 5G ഇപ്പോൾ ആമസോണിൽ ഗംഭീര കിഴിവിൽ സ്വന്തമാക്കാം. മികച്ച ക്യാമറയും അതിവേഗ പ്രോസസറും ആഗ്രഹിക്കുന്നവർക്ക് ഇണങ്ങുന്ന മോഡലാണ് ഇവ. സാധാരണയായി വലിയ വില നൽകേണ്ടി വരുന്ന പ്രീമിയം സാംസങ് ഫോണിന് ആമസോണിലെ ഓഫറിലൂടെ കണ്ണും പൂട്ടി വാങ്ങാം. ഈ മാസത്തെ ഏറ്റവും വിലക്കുറവിലാണ് തങ്ങൾ സാംസങ് ഗാലക്സി എസ്25 5ജി വിൽക്കുന്നതെന്ന് ആമസോൺ അവകാശപ്പെടുന്നു. ഇതിനൊപ്പം ഫ്ലിപ്കാർട്ടിലെ ഓഫറുമായി നോക്കുമ്പോൾ ആമസോണിൽ കൂടുതൽ ലാഭമാണെന്ന് മനസിലാക്കാം.
SurveySamsung Galaxy S25 5G Amazon Deal
സാംസങ് ഗാലക്സി എസ്25 5ജിയുടെ 12GB, 256ജിബി ഇന്റേണൽ സ്റ്റോറേജിലുള്ള വേരിയന്റിനാണ് കിഴിവ്. 80,999 രൂപയ്ക്കാണ് ഫ്ലാഗ്ഷിപ്പ് മോഡലുകൾക്കൊപ്പം സാംസങ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

256ജിബി ഫോണിന് 62999 രൂപയാണ് നിലവിൽ ഫ്ലിപ്കാർട്ടിൽ വില. പരിമിതകാല ഓഫറിലൂടെ ആമസോണിൽ ഇതിന് 60000 രൂപയ്ക്കും താഴെയാണ് വില. അതും ബാങ്ക് ഡിസ്കൌണ്ട് ഒന്നും ചേർക്കാതെയുള്ള ഓഫറാണിത്. 12ജിബി, 256 ജിബി ഫോണിന് ആമസോണിൽ 58,750 രൂപ മാത്രമാണ് വില. 38000 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 5ജി എക്സ്ചേഞ്ചിലൂടെയും വാങ്ങിക്കാം. 1762 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് മിന്റ് നിറത്തിലുള്ള സാംസങ് പ്രീമിയം ഫോണിനാണ് ഈ കിഴിവെന്നതാണ്.
Also Read: 10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!
സാംസങ് ഗാലക്സി എസ്25 5ജി സവിശേഷതകൾ
- ഡിസ്പ്ലേ: 6.2 ഇഞ്ച് Dynamic AMOLED 2X ഡിസ്‌പ്ലേയ്ക്ക്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു.
- ക്യാമറ: മൂന്ന് മികച്ച ക്യാമറകളാണ് സാംസങ് ഗാലക്സി എസ്25 5ജിയിലുള്ളത്. 50MP പ്രൈമറി സെൻസറും 12 MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ക്യാമറ സിസ്റ്റം. ഫോണിലെ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്. മികച്ച സെൽഫികൾക്കും ക്ലാരിറ്റിയിൽ വീഡിയോ കോളുകൾക്കും ഫോണിൽ 12 MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. പ്രോ വിഷ്വൽ എഞ്ചിൻ സപ്പോർട്ടുള്ള ഗാലക്സി എഐ സപ്പോർട്ട് ഈ ക്യാമറ സിസ്റ്റത്തിനുണ്ട്.
- പ്രോസസർ: സ്മാർട്ട് ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് സാംസങ് ഗാലക്സി എസ്25 അൾട്രായിലെ അതേ ചിപ്സെറ്റായതിനാൽ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് ഉറപ്പുതരുന്നു.
- ബാറ്ററി: 4,000 mAh ആണ് സ്മാർട്ട് ഫോണിലെ ബാറ്ററി. ഇത് 25 W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
