Recreated Using AI
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ലോഞ്ചിന് പിന്നാലെ കമ്പനിയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ Samsung Galaxy S25 Ultra വമ്പൻ വിലക്കുറവിൽ വിൽപ്പനയ്ക്ക്. 200MP പ്രൈമറി ക്യാമറയടങ്ങുന്ന ക്വാഡ് ക്യാമറ യൂണിറ്റുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിനേക്കാൾ ഗംഭീര വിലക്കിഴിവാണ് സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് ഫ്ലിപ്കാർട്ടിൽ അനുവദിച്ചിരിക്കുന്നത്. നേരിട്ടുള്ള വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിലൂടെ സാംസങ് ഫോൾഡ്, ഫ്ലിപ് ഫോണുകൾ വിപണിയിലെത്തിയതിന് പിന്നാലെയാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ മോഡലിനും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് എസ്25 അൾട്രായുടെ ഫീച്ചറുകളും നിലവിലെ വില എത്രയാണ്, ലഭ്യമായ ഓഫറുകൾ എന്തൊക്കെയാണെന്നും അറിയാം.
129999 രൂപയ്ക്കാണ് സാംസങ്ങിന്റെ ഗാലക്സി എസ്25 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. 91,500 രൂപയ്ക്കാണ് സാംസങ് ഫ്ലാഗ്ഷിപ്പ് മോഡൽ ആമസോണിൽ വിൽക്കുന്നത്. എന്നാൽ 12 ജിബി സാംസങ് ഗാലക്സി എസ്25 അൾട്രാ 89,276 രൂപയ്ക്ക് ലഭിക്കും. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ ഇളവ് ലഭ്യമാകും. 84000 രൂപ റേഞ്ചിൽ ഇങ്ങനെ സാംസങ് ഗാലക്സി എസ്25 അൾട്രാ വാങ്ങിക്കാനാകും.
55750 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 36 മാസത്തേക്കുള്ള ഇഎംഐ ഓഫറും ലഭിക്കും. ഇതിലൂടെ സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി 3139 രൂപയുടെ ഇഎംഐ ഡീൽ ലഭിക്കും.
Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ
6.9 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ഇതിന് ശേഷം സാംസങ് ഗാലക്സി എസ്26 അൾട്രാ പുറത്തിറക്കിയെങ്കിലും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുള്ളതിനാൽ ഇപ്പോഴും ഫോണിന് വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. ഇത് 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ചിപ്സെറ്റാണ്. ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും സാംസങ് ഫോണിന് ഓഫർ ചെയ്യുന്നു.
5,000mAh ബാറ്ററിയിലാണ് ഈ സാംസങ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തത്. 45W ഫാസ്റ്റ് വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. One UI 8.5 അപ്‌ഡേറ്റും ഇതിനുണ്ട്.
ക്വാഡ് ക്യാമറയാണ് സാംസങ് ഗാലക്സി എസ്25 അൾട്രായുടെ ഹൈലൈറ്റ്. OIS സപ്പോർട്ടുള്ള 200MP പ്രൈമറി സെൻസറുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ലെൻസും ഇതിനുണ്ട്. കൂടാതെ സ്മാർട്ട് ഫോണിൽ 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും കൂടി നൽകിയിരിക്കുന്നു. ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP സെൻസറാണ് നൽകിയിട്ടുള്ളത്.
കേരളത്തിലെ മൺസൂൺ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഫോണാണിത്. 1.5മീറ്റർ വരെ വെള്ളത്തിൽ 30 മിനിറ്റിൽ കിടന്നാലും കേടുപാട് വരില്ലെന്ന് കമ്പനി അറിയിച്ചു. കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനും ഈ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് ലഭ്യമാണ്.