Samsung Galaxy S25: ആഹാ, അന്തസ്! എല്ലാ മോഡലിലും Super Fast, പുതിയ സ്നാപ്ഡ്രാഗണോ?

HIGHLIGHTS

ക്വാൽകോം കുറച്ചുനാൾ മുമ്പാണ് Snapdragon 8 Elite പുറത്തിറക്കിയത്

സാംസങ് ഗാലക്‌സി എസ്25 സീരീസിലെ എല്ലാ ഫോണുകൾക്കും ഈ ചിപ്സെറ്റായിരിക്കുമുള്ളത്

ഇതോടെ ഡ്യുവൽ ചിപ്പ് സമീപനത്തിൽ നിന്ന് സാംസങ് മാറിയേക്കും

Samsung Galaxy S25: ആഹാ, അന്തസ്! എല്ലാ മോഡലിലും Super Fast, പുതിയ സ്നാപ്ഡ്രാഗണോ?

Samsung Galaxy S25 സീരീസ് ലോഞ്ചിനായി കാത്തിരിക്കുകയാണ് ടെക് ലോകം. ഫ്ലാഗ്ഷിപ്പ് ഫോൺ ഉൾപ്പെടെ 3 സ്മാർട്ഫോണുകളായിരിക്കും സീരീസിലുണ്ടാകുക. ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25+, ഗാലക്‌സി എസ് 25 അൾട്രാ ഫോണുകളായിരിക്കും ഇവ. ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പിലെ വമ്പന്മാർ ഉടൻ തന്നെ വിപണിയിലെത്തും. 2025 തുടക്കത്തിൽ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25: എല്ലാ മോഡലിലും Snapdragon!

Samsung Galaxy S25 സീരീസിന്റെ പെർഫോമൻസിനെ കുറിച്ചാണ് ഏറ്റവും പുതിയ അപ്ഡേറ്റ് വരുന്നത്. വരാനിരിക്കുന്ന മിക്ക ഫ്ലാഗ്ഷിപ്പുകളും ഏറ്റവും പുതിയ Snapdragon ആണ് ഉൾപ്പെടുത്തുന്നത്. ക്വാൽകോം കുറച്ചുനാൾ മുമ്പാണ് Snapdragon 8 Elite പുറത്തിറക്കിയത്. ഉടൻ ലോഞ്ച് ചെയ്യുന്ന ഐക്യൂ 13 മുതൽ വൺപ്ലസ്, ഷവോമി ഫ്ലാഗ്ഷിപ്പുകളിലെല്ലാം ഈ പ്രോസസർ തന്നെയാണ് നൽകുക. Samsung S25 ഫ്ലാഗ്ഷിപ്പിലും വ്യത്യാസമൊന്നുമില്ല. എന്നാൽ ഇതല്ല സന്തോഷം തരുന്ന പുതിയ അപ്ഡേറ്റ്.

Snapdragon 8 Elite Samsung Galaxy S25

ഫ്ലാഗ്ഷിപ്പിൽ മാത്രമല്ല കൊറിയൻ കമ്പനി പുതിയ 8 എലൈറ്റ് ചിപ്‌സെറ്റ് നൽകുന്നത്. സാംസങ് ഗാലക്‌സി എസ്25 സീരീസിലെ എല്ലാ ഫോണുകൾക്കും ഈ ചിപ്സെറ്റായിരിക്കുമുള്ളത്. ഇതോടെ സ്‌നാപ്ഡ്രാഗൺ, എക്‌സിനോസ് മോഡലുകളുടെ ഡ്യുവൽ ചിപ്പ് സമീപനത്തിൽ നിന്ന് സാംസങ് മാറിയേക്കും.

Samsung Galaxy S25 എക്സിനോസ് വേണ്ടെന്ന് വച്ചോ?

ഇതുവരെ വന്ന സാംസങ് പ്രീമിയം ഫോണുകളിൽ അൾട്രാ മോഡലുകൾക്ക് മാത്രമായിരുന്നു സ്നാപ്ഡ്രാഗൺ. എന്നാൽ വരാനിരിക്കുന്ന S25 സീരീസിൽ എല്ലാ മോഡലുകളിലും ഇത് ലഭിക്കും. അങ്ങനെയെങ്കിൽ എക്സിനോസ് ചിപ്പുമായുള്ള ബന്ധം എസ്25 സീരീസിലുണ്ടാകില്ല. ഇക്കാര്യം സാംസങ് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ടിപ്സ്റ്റർമാർ പറയുന്ന റിപ്പോർട്ടുകൾ ഇതാണ്.

വില നോക്കാതെ സാംസങ് ബേസിക് എസ്25-ലും എസ്25+ലും SD 8 എലൈറ്റ് നൽകും. എല്ലാ രാജ്യങ്ങളിലെത്തുന്ന സാംസങ് ഗാലക്സി എസ്25 മോഡലുകളിലും ഇതിൽ വ്യത്യാസം വരില്ല. അൾട്രായിലെ സ്നാപ്ഡ്രാഗൺ കൂടുതൽ വിപണി സാധ്യത കമ്പനിയ്ക്ക് നൽകിയിട്ടുണ്ടാകാം. ഇതിനാലാകാം ഒരു ഏകീകൃത സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് നീക്കം കമ്പനി എടുത്തത്.

ലോഞ്ചിനായി കാത്തിരിക്കാം

മുമ്പ് വന്ന റിപ്പോർട്ടുകളിൽ മീഡിയാടെക്കോ, എക്സിനോസോ ആയിരിക്കും ചിപ്സെറ്റുകൾ എന്നായിരുന്നു റിപ്പോർട്ട്. ഈ സൂചനകളെ മാറ്റുന്ന റിപ്പോർട്ടുകളാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റുമായി ബന്ധപ്പെട്ട് വരുന്നത്. ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വേഗതയേറിയ പ്രോസസറാണിത്. എന്തായാലും 2025 ജനുവരി വരെ ഫോണിന്റെ ലോഞ്ചിനായി കാത്തിരിക്കാം.

Also Read: ഗംഭീര കിഴിവ്, True Dolby Atmos Soundbar 10000 രൂപയ്ക്ക് താഴെ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo