ആമസോണിൽ തകർപ്പൻ ഓഫർ! Samsung Galaxy S25 Plus ഇപ്പോൾ വാങ്ങിയാൽ ലാഭം

പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന ഒരു കിടിലൻ സാംസങ് ഓഫർ ഇതാ എത്തി. ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S25 Plus ഇപ്പോൾ ആമസോണിൽ വമ്പിച്ച വിലക്കുറവിൽ വാങ്ങാം. മികച്ച ഡിസ്‌പ്ലേ, അത്യാധുനിക ക്യാമറ ഫീച്ചറുകൾ, കരുത്തുറ്റ പ്രോസസ്സർ ഒത്തിണങ്ങിയ സാംസങ് ഗാലക്സി എസ്25 പ്ലസ് ഫോണിനാണ് കിഴിവ്.

ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഡിസ്കൗണ്ട് ആമസോൺ ഇന്ത്യ തരുന്നു. സാംസങ് ഗാലക്സി എസ്25 പ്ലസ്സിന് ആകർഷകമായ ഓഫറുകളും ഇഎംഐ കിഴിവും ഇഎംഐ ഡീലും ലഭ്യമാണ്. ആമസോണിലെ ഈ ഓഫറിനെ കുറിച്ചും, സാംസങ് പ്രീമിയം ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

Samsung Galaxy S25 Plus Price Deal Amazon

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിനാണ് ഇളവ്. 99,999 രൂപയാണ് ഫോണിന്റെ വിപണി വില. ഫ്ലിപ്കാർട്ടിൽ ഫോൺ നിലവിൽ 79999 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ആമസോണിൽ ഇതിന് വില 74499 രൂപയാണ്. നേവി, സിൽവർ ഷാഡോ കളറിലുള്ള സാംസങ് ഫോണിനാണ് ഇളവ്.

ആകർഷകമായ ബാങ്ക് ഓഫറുകൾ നിലവിൽ ഫോണിന് ഇപ്പോൾ ലഭ്യമല്ല. എന്നാലും മികച്ച എക്സചേഞ്ച് ഡീലും ഇഎംഐ ഓഫറും സാംസങ് ഫോൺ തരുന്നു. 47500 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ആമസോണിൽ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ സാംസങ് ഗാലക്സി എസ്25 പ്ലസ് 5ജി 2,619 രൂപയുടെ ഇഎംഐയിലും വാങ്ങാം. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.

Also Read: Infinix Note 60 Pro വിൽപ്പന തുടങ്ങി! 6500mAh ബാറ്ററി പവർ സ്റ്റാറിനൊപ്പം MagPower സ്പീക്കർ ഫ്രീ

സാംസങ് ഗാലക്സി എസ്25 പ്ലസ് സവിശേഷതകൾ

സാംസങ് ഗാലക്‌സി അനുഭവം വേണ്ടവർക്ക് സാംസങ് ഗാലക്‌സി എസ് 26 പ്ലസ് ഒരു മികച്ച ഓപ്ഷനാണ്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ഡിസ്പ്ലേ: സാംസങ് ഗാലക്‌സി എസ് 25 പ്ലസിൽ 6.7 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2എക്സ് ഡിസ്‌പ്ലേയാണുള്ളത്. ഇത് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും സപ്പോർട്ട് ചെയ്യുന്നു.
  • ക്യാമറ: ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് സാംസങ്ങിന്റെ ഈ ഫോണിലുള്ളത്. ഇതിൽ 50 എംപി പ്രൈമറി സെൻസർ, 10 എംപി ടെലിഫോട്ടോ സെൻസർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 12 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിൽ പ്രവർത്തിക്കുന്നു. സാംസങ് യുഐയുടെ ഏറ്റവും പുതിയ വേർഷനാണ്.
  • പ്രോസസർ: അഡ്രിനോ 830-മായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഇതിലുള്ളത്.
  • ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4900mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്25 പ്ലസ്സിലുള്ളത്.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :