Samsung Galaxy S25 FE 5G now available under 45000 with discount and offers Amazon India
സാംസങിന്റെ ഏറ്റവും പുതിയ ഫാൻ എഡിഷൻ Samsung Galaxy S25 FE അത്യുഗ്രൻ ഓഫറിൽ വാങ്ങാം. 50MP ട്രിപ്പിൾ റിയർ ക്യാമറ, ശക്തമായ പ്രോസസർ, 120Hz Dynamic AMOLED 2X ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന വിലക്കിഴിവിനേക്കാൾ ആമസോൺ സാംസങ് ഫാൻ എഡിഷന് വമ്പിച്ച ഇളവ് അനുവദിച്ചിരിക്കുന്നു.
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്കും ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുള്ള ഒരു പ്രീമിയം മോഡൽ വേണമെന്നുള്ളവർക്കും ഈ ആമസോൺ ഓഫർ പ്രയോജനപ്പെടുത്താം. ഓഫറിനെ കുറിച്ചും സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 25 ശതമാനം വിലക്കിഴിവിൽ ഗാലക്സി എസ്25 എഫ്ഇ വാങ്ങിക്കാം. 59,999 രൂപ വിലയുള്ള ഫോണിന് ഇപ്പോൾ ആമസോണിൽ വില 45,299 രൂപയാണ്. അതേ സമയം സാംസങ്ങിന്റേ ഇതേ വേരിയന്റിന് ഫ്ലിപ്കാർട്ടിൽ വില 54,999 രൂപയാണ്.
ആമസോൺ പേ വഴിയാണ് ഫോൺ വാങ്ങുന്നതെങ്കിൽ 1358 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. 33000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും സാംസങ് എസ്25 എഫ്ഇ ഫോണിന് ലഭ്യമാണ്. 1593 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത് സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ പരിമിതകാലത്തേക്കുള്ള കിഴിവാണ്.
Also Read: ഇന്ത്യയിൽ ആദ്യമായി! Swiggy Instamart വഴി ഇനി LPG സിലിണ്ടർ ഡെലിവറി, പെട്ടെന്ന് വീട്ടിലെത്തും