ആപ്പിൾ വരുമോ ഇല്ലയോ! പക്ഷേ Samsung Galaxy S25 Edge ഇന്ത്യയിൽ പണി തുടങ്ങി…!
Samsung Galaxy S25 Edge എന്ന സ്ലിം ഫോൺ ഈ മാസമാണ് പുറത്തിറക്കിയത്
1.09 ലക്ഷം മുതൽ 1.22 ലക്ഷം രൂപ വരെ വിലയാണ് ഇതിനുള്ളത്
സാംസങ് S25 എഡ്ജ് ഇന്ത്യയിൽ നിർമ്മിക്കാൻ ആരംഭിച്ചതായി അറിയിച്ചു
Samsung Galaxy S25 Edge എന്ന സ്ലിം ഫോൺ ഈ മാസമാണ് പുറത്തിറക്കിയത്. മെയ് 13 മുതൽ പ്രീമിയം സെറ്റിന്റെ വിൽപ്പനയും ആരംഭിച്ചു. സാംസങ് എസ് സീരീസിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോണാണിത്. ഐഫോൺ പുറത്തിറക്കാൻ പോകുന്ന ഐഫോൺ 17 എയറിന് പോരാളിയായാണ് ഈ മോഡലെത്തിയത്. ഇപ്പോഴിതാ S25 Edge-നെ കുറിച്ച് ഇന്ത്യക്കാർക്ക് ഒരു സന്തോഷ വാർത്ത.
SurveySamsung Galaxy S25 Edge, സന്തോഷ വാർത്ത!
ക്വാൽകോം AI ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രവർത്തിക്കുന്ന ഫോണാണിത്. 1.09 ലക്ഷം മുതൽ 1.22 ലക്ഷം രൂപ വരെ വിലയാണ് ഇതിനുള്ളത്. ഇപ്പോഴിതാ ഇന്ത്യക്കാർക്കായി കമ്പനി ഒരു അറിയിപ്പും നൽകിയിരിക്കുന്നു.

കൊറിയൻ സ്മാർട്ട്‌ഫോൺ കമ്പനി തങ്ങളുടെ S25 എഡ്ജ് ഇന്ത്യയിൽ നിർമ്മിക്കാൻ ആരംഭിച്ചതായി അറിയിച്ചു. ഉയർന്ന പെർഫോമൻസുള്ളതും, മെലിഞ്ഞതുമായ ഫോൺ ഇന്ത്യയിലെ നോയിഡ ഫാക്ടറിയിൽ നിർമിക്കുകയാണെന്ന് സാംസങ് വക്താവ് വ്യക്തമാക്കി. പിടിഐയോടാണ് കൊറിയൻ കമ്പനി പ്രതിനിധി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്.
മേഡ് ഇൻ ഇന്ത്യയിൽ Samsung S25 Edge
ഇന്ത്യ ബ്രാൻഡഡ് സ്മാർട്ഫോണുകൾ നിർമിക്കാനുള്ള പ്രധാന വിപണിയായി വളരുകയാണ്. ഐഫോണുകൾ ചൈനയിൽ നിന്ന് മാറ്റി ഇന്ത്യയിലേക്ക് നിർമാണം ഷിഫ്റ്റ് ചെയ്യാനുള്ള ആലോചനയിലായിരുന്നു. ഇപ്പോഴിതാ സാംസങ്ങിന്റെ പ്രീമിയവും ഏറ്റവും പുതിയതുമായ സെറ്റുകൾ ഇന്ത്യയിൽ നിർമിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക ശേഷിയ്ക്കും തൊഴിൽ അവസരങ്ങൾക്കും ഇറക്കുമതി തീരുവകൾക്കും ഇവ മാറ്റമുണ്ടാക്കും.
2024 ൽ ഇന്ത്യയിൽ നിർമ്മിച്ച മൊത്തം സ്മാർട്ട്‌ഫോണുകളുടെ 94 ശതമാനവും ആപ്പിളും സാംസങ്ങുമാണ്. മാർക്കറ്റ് റിസർച്ച് ആൻഡ് അനാലിസിസ് ചെയ്യുന്ന കൗണ്ടർപോയിന്റ് റിസർച്ചിലാണ് ഇക്കാര്യം വിശദമാക്കുന്നത്. 2025 മാർച്ച് പാദത്തിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ മേഖലയിൽ സാംസങ് 17 ശതമാനം വിപണി വിഹിതം നേടിയതായും റിപ്പോർട്ടിൽ പറയുന്നു.
മേഡ് ഇൻ ഇന്ത്യ എന്ന ഇന്ത്യൻ പദ്ധതിയുടെ ഭാഗമായാണ് വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ കളമൊരുങ്ങുന്നത്. ആഗോള സാങ്കേതിക മേഖലയിൽ ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമായും നവീകരണ കേന്ദ്രമായും വളർത്തുന്നതിന് സാംസങ്ങിന്റെ പുതിയ തീരുമാനം വഴിവയ്ക്കും. ഇത് രാജ്യത്തിന് പ്രയോജനകരമാകുമെന്നും നിഖിൽ ചൗള ഉൾപ്പെടെയുള്ള ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Samsung Galaxy S25 Edge: പ്രധാന ഫീച്ചറുകൾ
7.2 എംഎം കനമുള്ള എസ്25 സീരീസിലെ പുതിയ മുഖമാണ് Galaxy S25 Edge. ക്വാൽകോമിന്റെ ഏറ്റവും പുതിയതും മികച്ചതുമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് സ്ലിം ഫോണിലുള്ളത്. 6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയുണ്ട്. 3,900 mAh ആണ് ഫോണിനെ പവറാക്കുന്ന ബാറ്ററി. ഇത് 25 വാട്ട് വേഗതയിൽ ചാർജാകും, പോരാഞ്ഞിട്ട് വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്.
Also Read: Samsung Galaxy S25 Edge ഇന്ത്യയിലെ വില ഇതാ, S25 Ultra-യേക്കാൾ കുറവാണോ?
200MP പ്രൈമറി സെൻസറും, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും ചേർന്ന ഡ്യുവൽ ക്യാമറയാണ് ഫോണിലുള്ളത്. സെൽഫി സെൻസർ 12 മെഗാപിക്സലിന്റേതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile