200MP ക്യാമറ, 512GB Samsung 5G ഫോണിന് വമ്പൻ ഡിസ്കൗണ്ട്; 256GB മോഡലിനേക്കാൾ വിലക്കുറവ്

കൂടുതൽ സ്റ്റോറേജുള്ള പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബമ്പർ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു! 512GB സ്റ്റോറേജുള്ള Samsung Galaxy S25 Edge 5G ഏറ്റവും വിലക്കുറവിൽ ആമസോണിൽ നിന്ന് സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ 256 ജിബി സ്റ്റോറേജ് മോഡൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിലാണ് 512 ജിബി ഫോൺ ലഭിക്കുന്നത്.

ഉയർന്ന കോൺഫിഗറേഷനിലുള്ള ഫോൺ വാങ്ങിയാൽ, ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ, ഗെയിമുകൾ എന്നിവ സ്റ്റോറേജ് കുറവിന്റെ ആശങ്കയില്ലാതെ ഉപയോഗിക്കാനാകും. ഇതിന് പുറമെ 200മെഗാപിക്സൽ ക്യാമറയും സ്ലിം ഡിസൈനുമുണ്ടെന്നതും മറ്റ് സവിശേഷതകളാണ്. സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ പരിമിതകാലത്തെ ഓഫറിനെ കുറിച്ചും സവിശേഷതകളും പരിശോധിക്കാം.

Samsung Galaxy S25 Edge 5G Price Cut Amazon

12GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ഈ സാംസങ് ഫോണിന് ആമസോണിൽ 43 ശതമാനം കിഴിവ് അനുവദിച്ചിരിക്കുന്നു. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോൺ 1,21,999 രൂപയ്ക്കാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതിന് 80000 രൂപയ്ക്കും മുകളിലാണ് ഫ്ലിപ്കാർട്ടിൽ വില.

അതേ സമയം സ്മാർട്ട് ഫോൺ ആമസോണിൽ 69,198 രൂപയ്ക്ക് വാങ്ങിക്കാം. സാംസങ് ഗാലക്സി എസ്25 എഡ്ജ് ഫോണിന്റെ 256 ജിബി മോഡലിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വില 69999 രൂപയാണ്. അതിനാൽ 256 ജിബി ഫോണിനേക്കാൾ വൻ ആദായത്തിൽ സ്മാർട്ട് ഫോണിന്റെ 512ജിബി ആമസോണിൽ നിന്ന് ലഭിക്കും.

Also Read: സാംസങ് അൾട്രായെ തോൽപ്പിക്കുന്ന Vivo 5G 16000 രൂപ കിഴിവിൽ ആമസോണിൽ!

ഇതിനൊപ്പം മികച്ച ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച്, ഇഎംഐ ഡീലുകളും ലഭിക്കുന്നതാണ്. HSBC കാർഡിലൂടെ 3000 രൂപയുടെ കിഴിവ് നേടാം. സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ വില ഇങ്ങനെ 65198 രൂപയ്ക്ക് വാങ്ങിക്കാനാകും. 2075 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.

36,050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും സാംസങ് എസ്25 എഡ്ജിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 2,433 രൂപയുടെ ഇഎംഐ ഡീലും ആമസോൺ അനുവദിച്ചിരിക്കുന്നു.

Galaxy S25 Edge Features

നേർത്ത ഡിസൈനിലുള്ള സാംസങ് എസ്25 എഡ്ജ് ശരിക്കും ഐഫോൺ എയറിന് പകരം തെരഞ്ഞെടുക്കാവുന്ന ഫോണാണ്. പ്രീമിയം ടൈറ്റാനിയത്തിൽ നിർമിച്ച സ്മാർട്ട് ഫോണിന് വെറും 5.8mm മാത്രം കനമാണുള്ളത്. ഇതിന് 6.6 ഇഞ്ച് 2K ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമുള്ള ഫോണാണിത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങുമുണ്ട്.

സ്മാർട്ട് ഫോണിൽ 200MP HP2 സെൻസറും 12MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഇതിൽ ആറ് വർഷത്തോളം നീളുന്ന ആൻഡ്രോയിഡ്, സുരക്ഷാ അപ്‌ഡേറ്റുകൾ കൂടി ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :