ഇത്ര വില കുറഞ്ഞോ? 200MP ക്യാമറ Samsung Galaxy S25 സ്ലിം ഫോൺ വാങ്ങാൻ സുവർണാവസരം

സാംസങ് ആരാധകർക്കും മികച്ചൊരു ക്യാമറ ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ഇതാ ഒരു ബമ്പർ ഡീൽ വാർത്ത എത്തി! സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണായ Samsung Galaxy S25 Edge (Slim) ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. ഇന്ത്യയിൽ പുറത്തിറങ്ങിയ സമയത്ത് ഒരു ലക്ഷത്തിന് മുകളിൽ വിലയുണ്ടായിരുന്ന ഫോണിന് ഫ്ലിപ്കാർട്ടിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ലോഞ്ചിന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണിതെന്ന് ഫ്ലിപ്കാർട്ട് പറയുന്നു.

കനം കുറഞ്ഞ, സ്റ്റൈലിഷ് പ്രീമിയം ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇത് അതിഗംഭീരമായ ഓഫറാകുന്നു. പ്ലസ് വേരിയന്റുകളെ ഒഴിവാക്കി കഴിഞ്ഞ വർഷം സാംസങ് ഇലക്ട്രോണിക്സ് അവതരിപ്പിച്ച സ്ലിം മോഡലാണിത്. AMOLED ഡിസ്പ്ലേ, ഫ്ലാഗ്ഷിപ്പുകളിലെ സ്നാപ്ഡ്രാഗൺ പ്രോസസർ, 5.8mm മാത്രം കനമുള്ള സാംസങ് ഫോണാണിത്.

512 ജിബി സ്റ്റോറേജുള്ള ഗാലക്സി എസ്25 എഡ്ജ് 80000 രൂപയിലും താഴെ വാങ്ങാനുള്ള സുവർണാവസരമാണിത്. ഫ്ലിപ്കാർട്ടിലെ ഏറ്റവും പുതിയ ഡീലിനെ കുറിച്ചും, ബാങ്ക് ഓഫറുകളെ കുറിച്ചും, സാംസങ് S25 എഡ്ജിന്റെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.

Samsung Galaxy S25 Edge Price Offer Flipkart

1,21,999 രൂപയ്ക്കാണ് 12 ജിബി റാം, 512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് ഫോൺ ലോഞ്ച് ചെയ്തത്. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ് ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ആമസോണിൽ ഇതേ കോൺഫിഗറേഷനുള്ള ഫോണിന് 1,01,999 രൂപയാണ് ഇപ്പോഴത്തെ വില.

Samsung Galaxy S25 Edge

സാംസങ് ഗാലക്സി എസ്25 എഡ്ജിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വില 33 ശതമാനം കിഴിവ് ലഭിക്കുന്നു. 81999 രൂപയ്ക്ക് ഈ സ്ലിം സ്മാർട്ട് ഫോൺ ലഭ്യമാണ്. ഓഫർ ഇവിടെ അവസാനിക്കുന്നില്ല.

Also Read: പവറിൽ നിർത്താതെയോടാൻ 6500mAh ബാറ്ററി! Motorola പുതുപുത്തൻ ഫോൺ ഈ മാസം

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ ഈ പ്രീമിയം ഫോൺ 4000 രൂപ കിഴിവ് ലഭ്യമാണ്. ഇങ്ങനെ 77000 രൂപയ്ക്ക് ഗാലക്സി എസ്25 എഡ്ജ് ലഭിക്കും. 47350 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. 9 മാസത്തേക്കുള്ള 9111 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു.

സാംസങ് ഗാലക്സി എസ്25 എഡ്ജ് ഫീച്ചറുകൾ

5.8mm കനം കുറഞ്ഞ ടൈറ്റാനിയം ഫ്രെയിമിലാണ് ഫോൺ അവതരിപ്പിച്ചത്. ഏകദേശം 163 ഗ്രാം ഭാരം സാംസങ് ഗാലക്‌സി S25 എഡ്ജിനുണ്ട്. ഈ സാംസങ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ സവിശേഷതകൾ മനസിലാക്കാം.

  • ഡിസ്പ്ലേ: 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ സാംസങ് എസ്25 എഡ്ജ് ഫോണിനുണ്ട്.
  • ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സാംസങ്ങിന്റെ ഗാലക്‌സി AI സപ്പോർട്ട് ഫോണിലുണ്ട്. 12MP അൾട്രാ-വൈഡ് ക്യാമറയും, 200MP പ്രൈമറി സെൻസറും ചേർന്നതാണ് ക്യാമറ സിസ്റ്റം. ഫോണിന് മുൻവശത്ത് 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്.
  • പ്രോസസർ: ഇതിൽ ഗാലക്സി എസ്25 അൾട്രായിലുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് തന്നെയാണ് കൊടുത്തിരിക്കുന്നത്.
  • ബാറ്ററി: സാംസങ് ഗാലക്‌സി എസ് 25 എഡ്ജിജിൽ 25W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു. മികച്ചതെന്ന് പറയാനാകില്ലെങ്കിലും ഇതിൽ 3,900mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഏകദേശം ഒരു ദിവസത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്ന് പറയാം.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :