20000 രൂപ വൻ ഡിസ്കൗണ്ടിൽ Samsung Galaxy 5G പുതിയ പ്രീമിയം ഫോൺ വാങ്ങിക്കാം, വിട്ടുകളയല്ലേ!
മികച്ച ഫീച്ചറുകളും മികച്ച സ്റ്റോറേജ് ഓപ്ഷനുകളും, ക്യാമറയിൽ കൊലകൊമ്പനുമായ ഫോണാണോ നോക്കുന്നത്? എങ്കിൽ ആൻഡ്രോയിഡിലെ രാജാക്കന്മാരെ തന്നെ തെരഞ്ഞെടുക്കാം. ഇപ്പോഴിതാ ഗംഭീരമായ ഒരു Samsung Galaxy 5G പ്രീമിയം സെറ്റിന് കൂറ്റൻ ഡിസ്കൗണ്ട് അനിവദിച്ചു.
Surveyഈ വർഷമെത്തിയ സാംസങ്ങിന്റെ ടോപ് സ്മാർട്ഫോണുകളിൽ ഒന്നാണിത്. ഇതിന് ക്യാമറ ഫീച്ചറുകൾ മാത്രമല്ല ശക്തമായ ഗെയിമിംഗ് ശേഷി, ദീർഘകാല ബാറ്ററി ബാക്കപ്പ്, ഫാസ്റ്റ് ചാർജിംഗ് എന്നിവയുമുണ്ട്. ഈ സാംസങ് ഗാലക്സി 5ജി ഫോണിന്റെ വിലയും ഫീച്ചറുകളും ഇപ്പോഴത്തെ ഓഫറും ഞങ്ങൾ പറഞ്ഞുതരാം.
Samsung Galaxy S25 5G Huge Discount on Amazon
സാംസങ്ങിന്റെ ഈ വർഷത്തെ പ്രീമിയം സെറ്റിന് ആമസോണിലാണ് വിലക്കിഴിവ്. ട്രിപ്പിൾ റിയർ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള സാംസങ് ഗാലക്സി എസ്25 5ജിയ്ക്കാണ് ഇളവ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം 60,000 രൂപയിൽ താഴെ ഫോൺ വാങ്ങാമെന്നതാണ്. ഇതിന് ആമസോണിൽ പരിമിതകാല ഡീലാണ് ഇപ്പോൾ ലഭിക്കുന്നത്.
സാംസങ് ഗാലക്സി എസ്25 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ 80,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഇപ്പോൾ ഫോൺ 24 ശതമാനം ഇളവിൽ വിൽക്കുന്നു. എന്നുവച്ചാൽ 20000 രൂപയ്ക്ക് മുകളിൽ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭ്യമാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണിത്.
ആമസോണിൽ സാംസങ് എസ്25 5ജി 61000 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 12GB RAM, 256GB ഇന്റേണൽ സ്റ്റോറേജ് സ്മാർട്ഫോണിന് കിടിലൻ എക്സ്ചേഞ്ച്, ഇഎംഐ ഡീലും ലഭ്യമാണ്. വൺകാർഡ് ബാങ്ക് വഴി നിങ്ങൾക്ക് 1000 രൂപ വരെ ബാങ്ക് ഓഫറും ലഭിക്കും.
സാംസങ് ഗാലക്സി എസ്25 5ജി ഫോണിന് 58,000 രൂപയുടെ എക്സ്ചേഞ്ച് ഡീലും നേടാം. ഇതിന് പുറമെ ഗാലക്‌സി എസ്25 ഫോൺ 3,001 രൂപയുടെ ഇഎംഐയിൽ വാങ്ങിക്കാം.

സാംസങ് ഗാലക്സി എസ്25 5ജി പ്രത്യേകതകളും ഫീച്ചറുകളും എന്തൊക്കെ?
6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഫോൺ സ്ക്രീനിന് 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു. ഇതിൽ ആർമർ അലുമിനിയം ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനിലൂടെ ഫോണിന് കൂടുതൽ സുരക്ഷിതത്വം ലഭിക്കും.
സാംസങ് ഗാലക്സി എസ്25 5ജി സ്മാർട്ട്‌ഫോണിൽ 4000 mAh ബാറ്ററിയാണുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
സാംസങ് ഗാലക്സി എസ്25 5ജി സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ 50 എംപി മെയിൻ സെൻസറാണുള്ളത്. സ്മാർട്ഫോണിൽ 12 എംപി ടെലിഫോട്ടോ സെൻസറും കൊടുത്തിരിക്കുന്നു. സ്മാർട്ഫോൺ 10 എംപി പെരിസ്‌കോപ്പ് ലെൻസ് കൂടി ചേർന്നതാണ്.
Also Read: കാത്തിരുന്ന് കാത്തിരുന്ന് ആ റിലീസ് പ്രഖ്യാപിച്ചു, Lokah Chapter 1 Chandra ഇനി അധികം കാത്തിരിക്കണ്ട
ഫോണിന് മുന്നിൽ 12 എംപി സെൽഫി ക്യാമറയുണ്ട്. 30 എഫ്‌പിഎസിൽ 8 കെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ ഫോണിന് IP68 റേറ്റിങ്ങുമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile