Recreated using AI
പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിൽ ഒരടിപൊളി ഓഫർ എത്തിയിരിക്കുന്നു. Samsung Galaxy S25 5G ആമസോണിനേക്കാൾ കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ടിൽ വാങ്ങാം. ശക്തമായ പ്രോസസർ, മികച്ച ഡിസ്പ്ലേ, AI അധിഷ്ഠിത ഫീച്ചറുകളുള്ള പ്രീമിയം സെറ്റാണിത്. സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്കൊപ്പമാണ് സാംസങ് എസ്25 5ജി ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ട് ഓഫറിലൂടെ ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും അറിയാം.
12 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. 74,999 രൂപയ്ക്കാണ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 24 ശതമാനം കിഴിവിൽ 56,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത്. 59,999 രൂപയ്ക്കാണ് ഗാലക്സി എസ്25 5ജി ആമസോണിൽ ലഭിക്കുക. അതിനാൽ ആമസോണിനേക്കാൾ മികച്ച വിലയിൽ ഫ്ലിപ്കാർട്ടിൽ ലഭിക്കും. 41000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 2850 രൂപയുടെ കിഴിവും ലഭിക്കുന്നു. ഇതിലൂടെ 54000 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 5ജി വാങ്ങിക്കാനാകും.
9 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഡീൽ ലഭ്യമാണ്. ഇങ്ങനെ 6334 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിനുണ്ട്.