ഈ പ്രീമിയം Samsung 5G ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിനേക്കാൾ മികച്ച ഡീൽ ഫ്ലിപ്കാർട്ടിൽ
പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിൽ ഒരടിപൊളി ഓഫർ എത്തിയിരിക്കുന്നു. Samsung Galaxy S25 5G ആമസോണിനേക്കാൾ കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ടിൽ വാങ്ങാം. ശക്തമായ പ്രോസസർ, മികച്ച ഡിസ്പ്ലേ, AI അധിഷ്ഠിത ഫീച്ചറുകളുള്ള പ്രീമിയം സെറ്റാണിത്. സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്കൊപ്പമാണ് സാംസങ് എസ്25 5ജി ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ട് ഓഫറിലൂടെ ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും അറിയാം.
SurveySamsung Galaxy S25 5G Price Discount
12 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. 74,999 രൂപയ്ക്കാണ് ഗാലക്സി എസ്25 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 24 ശതമാനം കിഴിവിൽ 56,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത്. 59,999 രൂപയ്ക്കാണ് ഗാലക്സി എസ്25 5ജി ആമസോണിൽ ലഭിക്കുക. അതിനാൽ ആമസോണിനേക്കാൾ മികച്ച വിലയിൽ ഫ്ലിപ്കാർട്ടിൽ ലഭിക്കും. 41000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 2850 രൂപയുടെ കിഴിവും ലഭിക്കുന്നു. ഇതിലൂടെ 54000 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 5ജി വാങ്ങിക്കാനാകും.
9 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഡീൽ ലഭ്യമാണ്. ഇങ്ങനെ 6334 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിനുണ്ട്.
സാംസങ് ഗാലക്സി എസ്25 5ജി പ്രത്യേകത
- ഡിസ്പ്ലേ: 6.2 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്സി എസ്25 5ജി. ഇതിന് സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനുമായി 120 Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു.
- പ്രോസസർ: സ്മാർട്ട് ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുണ്ട്. ഇതിന് 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു.
- ബാറ്ററി: 4000 mAh ന്റെ കരുത്തുറ്റ ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്25 5ജി ഫോണിലുള്ളത്. 25 W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: 50 എംപി ക്യാമറയുള്ള ഫോണാണിത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. ഇതിൽ 50MP പ്രൈമറി സെൻസർ, 12MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുന്നു. സെൽഫ് പോർട്രെയ്‌റ്റുകൾക്കും വീഡിയോ ചാറ്റുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile