Super Offer: ക്വാഡ് ക്യാമറ ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S24 Ultra വാങ്ങാൻ പറ്റിയ സമയം

HIGHLIGHTS

Samsung Galaxy S24 Ultra പരിമിതകാലത്തേക്ക് ഓഫർ

ഫോണിന് 20,000 രൂപയ്ക്ക് അടുത്ത് ഇതിന് വില കുറച്ചു

സാംസങ്ങിന്റെ ഏറ്റവും ശക്തമായ Best Phone ആണാണിത്

Super Offer: ക്വാഡ് ക്യാമറ ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S24 Ultra വാങ്ങാൻ പറ്റിയ സമയം

ഈ ഓണത്തിന് Samsung Galaxy S24 Ultra തന്നെ വാങ്ങാം. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. പരിമിതകാലത്തേക്കാണ് ഇത്രയും ആകർഷകമായ ഓഫർ ലഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

സാംസങ്ങിന്റെ ഏറ്റവും ശക്തമായ Best Phone ആണാണിത്. ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ഫോണെന്ന് കൂടി പറയാം. 129,999 രൂപ വില വരുന്ന സ്മാർട്ഫോണാണിത്. എന്നാലിപ്പോൾ 20,000 രൂപയ്ക്ക് അടുത്ത് ഇതിന് വില കുറച്ചു.

Samsung Galaxy S24 Ultra വിലക്കിഴിവ്

Super Offer: ക്വാഡ് ക്യാമറ ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S24 Ultra വാങ്ങാൻ പറ്റിയ സമയം

സെപ്റ്റംബർ 12 മുതൽ Galaxy S24 അൾട്രായ്ക്ക് ഓഫറുണ്ട്. ഇനിയും സ്റ്റോക്ക് തുടരുന്നതിനാൽ കാലിയാകുന്നതിന് മുമ്പേ പർച്ചേസ് ചെയ്യൂ. ഇൻസ്റ്റന്റ് ഡിസ്കൌണ്ട് മാത്രമല്ല, ബാങ്ക് ഓഫറും ഫോണിന് ലഭിക്കുന്നു. 24 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്. ഓഫർ വിശദീകരിച്ച് അറിയണോ? ആദ്യം ഫോണിന്റെ പ്രധാന ഫീച്ചറുകൾ നോക്കാം

Samsung Galaxy S24 Ultra ഫീച്ചറുകൾ

സാംസങ് ഗാലക്‌സി S24 അൾട്രാ AMOLED ഡിസ്പ്ലേയുള്ള ഫോണാണ്. 6.8 ഇഞ്ച് QHD+ AMOLED 2X ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. കോർണിങ് ഗോറില്ല ആർമറാണ് സ്ക്രീൻ പ്രൊട്ടക്ഷനായി നൽകിയിട്ടുള്ളത്.

ക്യാമറയിലേക്ക് വന്നാൽ മെയിൻ സെൻസർ 200MP പ്രൈമറി ക്യാമറയുണ്ട്. 3x, 5x ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും, 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. ഇതിൽ 12MP അൾട്രാ- വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ക്വാഡ് ക്യാമറ യൂണിറ്റാണ് അൾട്രാ ഫോണിലുള്ളത്. ഇതിൽ സെൽഫി, വീഡിയോ കോളുകൾക്കായി 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് ഫോണിലെ പ്രോസസർ. 15W വയർലെസ് ചാർജിങ്ങും 45W വയർഡ് ചാർജിങ് സ്പീഡും ഇതിലുണ്ട്. 5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. Wi-Fi 6E, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഫീച്ചറുകൾ ഫോണിനുണ്ട്.

അൾട്രാ ഫോണിലെ AI സപ്പോർട്ട് ഫീച്ചറുകൾ

സാംസങ് ഗാലക്സി S24 അൾട്രാ പുറത്തിറങ്ങിയപ്പോൾ AI ഫീച്ചറുകളും പ്രശസ്തമാണ്. ലൈവ് വോയ്സ്, ടെക്സ്റ്റ് ട്രാൻസ്ലേഷൻ ഫീച്ചറുകളുണ്ട്. സാംസങ് എഐ ഫീച്ചറുകളും ഇതിലുണ്ട്.

Read More: Latest Apple iPhone Sale: പ്രീ ബുക്കിങ് തുടങ്ങുന്നു, iPhone 16 മുതൽ പ്രോ മാക്സ് വരെ 5000 രൂപ കിഴിവിൽ ലഭിക്കും

ഓഫർ ഇങ്ങനെ…

ഗാലക്സി S24 Ultra നാല് നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ടൈറ്റാനിയം യെല്ലോ, ഗ്രേ, ബ്ലാക്ക്, വയലറ്റ് നിറങ്ങളുണ്ട്. 12GB റാമും 256GB സ്റ്റോറേജുമാണ് ഗാലക്സി ഫോണിലുള്ളത്. 1,01,900 രൂപയാണ് ഇപ്പോഴത്തെ വില. ആമസോണിലാണ് ഇത്രയും ആകർഷകമായ ഓഫറുള്ളത്. ഇതിന് പുറമെ 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്. പർച്ചേസിനുള്ള ലിങ്ക്. ടൈറ്റാനിയം യെല്ലോ വേരിയന്റിനാണ് ഈ കിഴിവ്.

ഫോണിന്റെ ഏറ്റവും ഉയർന്ന സ്റ്റോറേജായ 12GB+1TB വേരിയന്റിനും കിഴിവുണ്ട്. 1,51,999 രൂപയ്ക്ക് മുൻനിര സാംസങ് ഫോണിന്റെ ഉയർന്ന വേരിയന്റ് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo