18000 രൂപയ്ക്ക് താഴെ 6000mAh പവർഫുൾ 50MP ട്രിപ്പിൾ ക്യാമറ Samsung 5G ഫോൺ വാങ്ങിയാലോ!
Flipkart ബിഗ് ബജത് ഡേയ്സ് സെയിൽ അവസാനിച്ചെങ്കിലും ചില ഓഫറുകൾ ഇപ്പോഴും തുടരുന്നു. ബജറ്റ് സ്മാർട്ഫോണുകൾക്ക് വമ്പിച്ച ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലെ രാജാവാണ് സാംസങ്. ഇപ്പോൾ സാംസങ്ങിന്റെ സ്റ്റൈലിഷ് ഹാൻഡ്സെറ്റിന് വൻ ഡിസ്കൗണ്ട് ലഭിക്കുന്നു. ട്രിപ്പിൾ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള Samsung 5G ഫോണിനാണ് ഇളവ്.
SurveySamsung Galaxy M35 5G Deal Price on Flipkart
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് കിഴിവ്. 25,999 രൂപയാണ് ഇതിന്റെ ഫ്ലിപ്കാർട്ടിലെ വില. സാംസങ് ഗാലക്സി എം35 5ജി ഹാൻഡ്സെറ്റ് 33 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിൽ വാങ്ങാം.
ഫ്ലിപ്കാർട്ടിൽ നിങ്ങൾക്ക് ഫോൺ 7000 രൂപയുടെ കിഴിവിൽ ലഭ്യമാണ്. 17,177 രൂപയാണ് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ സ്മാർട്ഫോണിന്റെ വിലയാണ്. ഡേ ബ്രേക്ക് ബ്ലൂ നിറത്തിലുള്ള ഫോണാണിത്. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 12950 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ സാംസങ് ഗാലക്സി എം35 5ജി വാങ്ങാവുന്നതാണ്. 604 രൂപ വരെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

സാംസങ് ഗാലക്സി എം35 5ജിയുടെ സ്പെസിഫിക്കേഷൻ എന്തെല്ലാം?
സാംസങ് ഗാലക്സി എം35 5ജി സ്മാർട്ഫോണിന് 6.6 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയുണ്ട്. ഇതിൽ 120Hz ഉയർന്ന റിഫ്രഷ് റേറ്റും 1000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു.
സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 1380 പ്രോസസറാണ് ഫോണിലുള്ളത്. 8GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും സാംസങ്ങിലുണ്ട്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ട്. ഇത് 50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോൺ ആണിത്. സാംസങ് ഗാലക്സി എം35 5ജിയിൽ 8MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. ഇതിൽ 2MP മാക്രോ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇതിൽ 13MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ഈ സാംസങ് ഫോണിൽ കരുത്തുറ്റ ബാറ്ററിയുണ്ട്. ശക്തമായ 6,000mAh ബാറ്ററിയുള്ളതിനാൽ ഇത് 25W USB ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6 ഒഎസ് പ്രവർത്തിക്കുന്നു. സാംസങ്ങിന്റെ മുൻനിര സ്മാർട്ട്‌ഫോണുകൾക്ക് സമാനമായ എഐ ഫീച്ചർ ഇതിലുണ്ട്. അത് ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയുള്ള ഗാലക്‌സി AI ഫീച്ചറാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile