സാംസങ്ങ് ഗാലക്സി J2 പ്രൊ വിപണിയിൽ എത്തി

സാംസങ്ങ് ഗാലക്സി J2 പ്രൊ വിപണിയിൽ എത്തി
HIGHLIGHTS

9,890 രൂപയ്ക്ക് S Bike മോടോടെ സാംസങ്ങിന്റെ പുതിയ J 2 പ്രൊ

സാംസങ്ങിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തിക്കഴിഞ്ഞു .സാംസങിന്റെ ഗാലക്സി j 2 പ്രൊ എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 9,890 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 5 ഇഞ്ച് HD AMOLED ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .

1.5Ghz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ഇതിനു മികച്ച പിന്തുണ നൽകുന്നു .16 ജിബിയുടെ ഇൻബിൽഡ്‌ സ്റ്റോറേജ് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് . 2600mAh ന്റെ ബാറ്ററി സപ്പോർട്ടും ഇത് കാഴ്ചവെക്കുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4ജി സപ്പോർട്ടോടു കൂടിയ ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്ന്പറയുന്നത് 9,890 രൂപയാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് S Bike മോഡ് ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo