9750 രൂപയ്ക്ക് സാംസങ്ങിന്റെ J2 വും ,13,400 രൂപയ്ക്ക് J മാക്‌സും വിപണിയിൽ

9750 രൂപയ്ക്ക് സാംസങ്ങിന്റെ  J2 വും ,13,400 രൂപയ്ക്ക് J മാക്‌സും വിപണിയിൽ
HIGHLIGHTS

ഒന്നും കൂടി ആലോചിച്ചതിനു ശേഷം മാത്രം വാങ്ങിച്ചാൽ മതി

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ J2 & J Max വിപണിയിൽ എത്തിച്ചു .ഒരു പാട് സവിശേഷതകളോടെയാണ് ഈ 2 സ്മാർട്ട് ഫോണും വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .2016 ഒരുപാട് സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിലും മികച്ച സവിശേഷതയിലും പുറത്തിറക്കി വിപണി തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ് .ഈ കൂട്ടത്തിലേക്കു ഇതാ മറ്റു രണ്ടു മോഡലുകൾ കൂടി പുറത്തിറക്കി .

7 ഇഞ്ച് വലിയ ഡിസ്പ്ലേയിൽ ജെ മാക്‌സും ,5 ഇഞ്ച് ഡിസ്പ്ലേയിൽ ജെ 2 .ജെ 2 വിനെ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് HD,AMOLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .1.5GHz quad-core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .1.5GB യുടെ റാംമും ഇതിനുണ്ട് .ബാറ്ററിയെ കുറിച്ചു പറയുവാണെങ്കിൽ കുറഞ്ഞ പവർ ഉള്ള ബാറ്ററി ലൈഫ് ആണ് അല്ലെങ്കിൽ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .2600mAh ന്റെ ആവറേജ് ബാറ്ററി .

ഇതിന്റെ വില എന്നു പറയുന്നത് 9750 രൂപയാണ് .അത് കൊണ്ടുതന്നെ കുറച്ചും കൂടി ബാറ്ററിറിയുടെ കാര്യത്തിൽ ശ്രേദ്ധിക്കാമായിരുന്നു .8 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,128 വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിനുണ്ട് .ക്യാമറയുടെ കാര്യത്തിലും ജെ 2 ആവറേജ് നിലവാരം ആണ് പുലർത്തിയിരുന്നത് .8 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

10000 രൂപയ്ക്ക് കിടിലൻ ബാറ്ററിയുള്ള ,13 മെഗാ പിക്സൽ ക്യാമറയുള്ള സ്മാർട്ട് ഫോണുകൾ ലഭിക്കുന്ന ഈ സമയത് ജെ 2 എത്രമാത്രം വിജയം കൈവരിക്കും എന്നു കണ്ടറിയാം .ഇനി J മാക്‌സിനെ കുറിച്ചു മനസിലാക്കാം .7 ഇഞ്ച് വലിയ ഡിസ്പ്ലേയാണ് ഇതിനുള്ളത് .1.5GHz quad-core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം . 1.5GB യുടെ റാം ,8 മെഗാപിക്സലിന്റെ പിൻ ക്യാമെറ ,2 മെഗാ പിക്സലിന്റെ മുൻ ക്യാമെറ 4000mAh ന്റെ ബാറ്ററി ലൈഫ് എന്നിവ ഇതിന്റെ സവിശേഷതകൾ ആണ് .ഇതിന്റെ വില 13,400 രൂപയാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo