സാംസങ്ങിന്റെ പുതിയ ഗാലക്സി ഫോൾഡർ 2 വീണ്ടും

Highlights

സാംസങ്ങിന്റെ ഫ്ലിപ്പ് സ്മാർട്ട് ഫോണുകൾ ഉടൻ

സാംസങ്ങിന്റെ പുതിയ ഗാലക്സി ഫോൾഡർ 2 വീണ്ടും

സാംസങ്ങിന്റെ ശ്രേണിയിലെ ഒരു മികച്ച മോഡലുകൾ ആയിരുന്നു ഫ്ലിപ്പ് ടൈപ്പ് സ്മാർട്ട് ഫോണുകൾ .പക്ഷെ വേണ്ടത്ര രീതിയിൽ വിജയം കൈവരിക്കാൻ ഈ മോഡലുകൾക്ക് ആയിട്ടില്ല .ഇപ്പോൾ ഇതാ ഈ മോഡലുകൾ പുതിയ രൂപത്തിൽ വീണ്ടും വരുന്നു .സാംസങ്ങ് ഗാലക്സി ഫോൾഡർ 2 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

155 ഗ്രാം ഭാരത്തോടെ ഫ്ലിപ്പ് ടൈപ്പിലാണ് ഇത് പുറത്തിറക്കുക .3.8 ടച്ച് സ്ക്രീൻ ഡിസ്പ്ലേ ,480x800 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ക്വാഡ് കോർ Snapdragon SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 6.0.1 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1950 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ ഒരു വൻ തിരിച്ചു വരവായിരിക്കും ഇത് എന്നുതന്നെ നമുക്ക് കരുതാം .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile