Samsung 5G ഫോൺ പ്ലാനുള്ളവർക്ക് ദീപാവലി ബമ്പർ ഓഫർ; 50MP ക്യാമറയും 6000 mAh ബാറ്ററിയും കിടിലൻ ഫീച്ചറുകളും
മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് Samsung Galaxy F70e 5G വിലക്കുറവിൽ വാങ്ങാം. 6000 mAh ബാറ്ററിയുള്ളതിനാൽ ചാർജ് തീരുമെന്ന പേടിയില്ലാതെ ദീർഘനേരം ഗെയിമിംഗിനും മൾട്ടിമീഡിയ ആവശ്യങ്ങൾക്കും ഈ ഫോൺ ഉപയോഗിക്കാം. മികച്ച നൈറ്റ്-ഫോട്ടോഗ്രാഫിയും 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയുമുള്ള സാംസങ് എഫ് സീരീസ് ഫോണാണിത്. ലാഗ് ഇല്ലാതെ ഗെയിമുകൾ കളിക്കാനും അനുയോജ്യമായ പ്രൊസസറുമുണ്ട്. മികച്ച പെർഫോമൻസ് കുറഞ്ഞ വിലയിൽ നോക്കുന്നവർക്ക് സാംസങ് ഗാലക്സി ഫോൺ ദീപാവലി കിഴിവിൽ വാങ്ങിക്കാം. സാംസങ് ഗാലക്സി എഫ്70ഇ 5ജി ഫോണിന്റെ ഓഫറിനെ കുറിച്ചും സവിശേഷതകളും അറിയാം.
Samsung Galaxy F70e 5G: ഓഫർ
4ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഗാലക്സി എഫ്70ഇ ഫോണിന്റെ വില 18,999 രൂപയിൽ നിന്നും 15,580 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള കിഴിവാണ്. 6000 mAh ന്റെ സാംസങ് സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിലൂടെ 14800 രൂപയ്ക്കും വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 548 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
Galaxy F70e 5G: പ്രത്യേകതകൾ
6.7 ഇഞ്ച് HD+ ഡിസ്പ്ലേയിൽ നിർമിച്ചിരിക്കുന്ന ഫോണാണിത്. ഇതിന് LCD സ്ക്രീനുണ്ട്. ഫോൺ 120Hz റിഫ്രഷ് റേറ്റ്, 800 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ്, 260 PPI പിക്സൽ ഡെൻസിറ്റി സപ്പോർട്ടിലാണ് നിർമിച്ചിരിക്കുന്നത്.
മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്സെറ്റാണ് Galaxy F70e ഫോണിന് കരുത്തേകുന്നത്. Arm മാലി G57 GPU വിന്റെ 6GB വരെ LPDDR4x RAM, 128GB ഓൺബോർഡ് സ്റ്റോറേജ് സപ്പോർട്ട് ഈ ഫോണിൽ ലഭിക്കും.
ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട് ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുണ്ട്. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 6,000mAh ബാറ്ററിയുടെ കരുത്ത് സാംസങ് ഫോണിൽ ലഭിക്കും.
ഏകദേശം 199 ഗ്രാം ഭാരമുള്ള സാംസങ് ഗാലക്സി എഫ് സീരീസ് ഹാൻഡ്സെറ്റാണിത്. ഈ ഹാൻഡ്സെറ്റിൽ വൈഫൈ 5, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് സപ്പോർട്ട് ലഭിക്കും.
സ്മൂത്ത് സ്ക്രോളിങ് ഡിസ്പ്ലേ, ശക്തമായ പ്രൊസസർ, 5ജി കണക്റ്റിവിറ്റി, 50എംപി ട്രിപ്പിൾ ക്യാമറ, 6000എംഎഎച്ച് വമ്പൻ ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. സ്മൂത്ത് സ്ക്രോളിങ്ങുള്ളതിനാൽ ഗെയിമിങ് പ്രേമികൾക്കും ഇത് പ്രിയപ്പെട്ട മോഡലാണ്. എന്നാൽ ചാർജിങ് വേഗത താരതമ്യേന കുറവാണ്. ഫോണിന്റെ വലിപ്പമേറിയ ബാറ്ററി, സാംസങ്ങിന് കൂടുതൽ ഭാരം നൽകുന്നു. ഇത് കൂടുതൽ നേരം സ്മാർട്ട് ഫോൺ കൈയിൽ പിടിച്ചുകൊണ്ട് നിൽക്കാൻ ബുദ്ധിമുട്ടാക്കുന്നു. അതുപോലെ ബോക്സിനൊപ്പം ചാർജറും ലഭ്യമല്ല.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.