ഇതിപ്പോ ലാഭായല്ലോ! Samsung Galaxy-യുടെ ഈ Triple Camera ബജറ്റ് ഫോണിൽ 8GB വേരിയന്റ് കൂടി.. വില തുച്ഛം, ഗുണം മെച്ചം!

ഇതിപ്പോ ലാഭായല്ലോ! Samsung Galaxy-യുടെ ഈ Triple Camera ബജറ്റ് ഫോണിൽ 8GB വേരിയന്റ് കൂടി.. വില തുച്ഛം, ഗുണം മെച്ചം!
HIGHLIGHTS

Samsung Galaxy F15 5G-യിൽ പുതിയൊരു വേരിയന്റ് കൂടി...

ഉയർന്ന വേരിയന്റാണ് ഗാലക്‌സി F15 5G-യിൽ കൂട്ടിച്ചേർത്തത്

ഓഫറിൽ 14,999 രൂപയ്ക്ക് പുതിയ ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു

ഇന്ത്യയിൽ Samsung Galaxy ഫോണുകൾക്ക് വൻ ആരാധകരാണുള്ളത്. ലോ ബജറ്റിലും മിഡ് റേഞ്ച് ബജറ്റിലും മികച്ച ഗാലക്സി ഫോണുകളുണ്ട്. കുറഞ്ഞ വിലയിൽ ഫോൺ വാങ്ങുന്നവർക്കായി Samsung Galaxy F15 5G പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഈ മോഡലിന് പുതിയൊരു വേരിയന്റ് കൂടിയാണ് അവതരിപ്പിച്ചത്.

Samsung Galaxy F15 5G

ഉയർന്ന വേരിയന്റാണ് ഗാലക്‌സി F15 5G-യിൽ കൂട്ടിച്ചേർത്തത്. ഏപ്രിൽ 19ന് ഇന്ത്യൻ വിപണിയിൽ പുതിയ വേരിയന്റ് പുറത്തിറക്കി. നിലവിൽ ഈ സ്പെഷ്യൽ വേരിയന്റ് വിൽപ്പനയ്ക്ക് ലഭ്യമാണ്.

ഇതിപ്പോ ലാഭായല്ലോ!  Samsung Galaxy-യുടെ ഈ Triple Camera ബജറ്റ് ഫോണിൽ 8GB വേരിയന്റ് കൂടി.. വില തുച്ഛം, ഗുണം മെച്ചം!
Samsung Galaxy-യുടെ ഈ Triple Camera ബജറ്റ് ഫോണിൽ 8GB വേരിയന്റ് കൂടി

Samsung Galaxy F15 പുതിയ വേരിയന്റ്

8 ജിബി റാമും 128 ജിബി ഓൺ-ബോർഡ് സ്റ്റോറേജുമുള്ളതാണ് പുതിയ ഫോൺ. ഇന്റേണൽ സ്റ്റോറേജിൽ മാറ്റമില്ല. വിപണിയിൽ ഉണ്ടായിരുന്ന മറ്റ് 2 വേരിയന്റുകളുടെ അതേ സ്റ്റോറേജാണ് ഇതിനുള്ളത്. എന്നാൽ ഫോണുകളുടെ റാമിലാണ് വ്യത്യാസം. 4GB, 6GB വേരിയന്റുകളാണ് ഇതുവരെ ഗാലക്സി F15-ൽ ഉണ്ടായിരുന്നത്. പുതിയതായി 8GB റാം ഫോൺ കൂടി കമ്പനി പുറത്തെത്തിച്ചു.

ഫോണിന്റെ വിലയിലേക്ക് കടക്കുന്നതിന് മുമ്പ് പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം. Galaxy F15 5Gയുടെ ക്യാമറ, പ്രോസസർ, ഡിസ്പ്ലേ ഫീച്ചറുകൾ അറിയാം.

ഗാലക്സി f15 ഫീച്ചറുകൾ

6.5 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഗാലക്സി F15. 2340 x 1080 റെസല്യൂഷനാണ് സ്മാർട്ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഇതിന് മീഡിയാടെക് ഡൈമൻസിറ്റി 6100+ ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. OneUI അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 OS ഇതിലുണ്ട്. ഫോണിൽ 6000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 25W വയർഡ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ബജറ്റ് ഫോണാണെങ്കിലും ഗാലക്സി F15-ൽ ട്രിപ്പിൾ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലിന്റേതാണ്. 5 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി ഡെപ്ത് ക്യാമറയുമുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 13 മെഗാപിക്സലാണ്.

വിലയും വിൽപ്പനയും

2 വേരിയന്റുകളാണ് സാംസങ് ഗാലക്സി f15 ഫോണിനുള്ളത്. ഒന്നാമത്തേത് 4GB+ 128GB വേരിയന്റാണ്. ഇതിന് 12,999 രൂപ വില വരുന്നു. 6GB+ 128GB വേരിയന്റിന് 14,499 രൂപയാണ് വില.

പുതിയ വേരിയന്റിന്റെ വില

നേരത്തെ പറഞ്ഞ പോലെ 8GB + 128GB സ്റ്റോറേജാണ് പുതിയ ഫോൺ. ഇതിന് 1000 രൂപ കൂടുതലാണ്. 15,999 രൂപയ്ക്കാണ് 8ജിബി വേരിയന്റ് പുറത്തിറക്കിയത്. ഫോൺ ഫ്ലിപ്കാർട്ടിൽ ഓൺലൈൻ പർച്ചേസിന് ലഭ്യമാണ്. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയ്ക്കുണ്ട്. ആഷ് ബ്ലാക്ക്, ഗ്രൂവി വയലറ്റ്, ജാസി ഗ്രീൻ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.

Read More: The Boring Phone: നോക്കിയ നിർമാതാക്കളുടെ ബോറിങ് ഫോൺ! ഈ Feature Flip ഫോൺ അങ്ങനെയൊന്നും വാങ്ങാനാകില്ല| TECH NEWS

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 1,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. കൂടാതെ ഫോണിന് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്. ഓഫറിൽ 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. ഫോണിനൊപ്പം 299 രൂപയുടെ ട്രാവൽ അഡാപ്റ്ററും സൌജന്യം. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo