3 വേരിയന്റുകളിൽ Samsung Galaxy A55 എത്തി! വില Surprise ആണോ?
എ സീരീസിലുള്ള Samsung Galaxy A55 ലോഞ്ച് ചെയ്തു
3 സ്റ്റോറേജ് ഓപ്ഷനുകളിൽ നിങ്ങൾക്ക് ഫോൺ ലഭിക്കുന്നതാണ്
A35ലുള്ള FHD+ ഡിസ്‌പ്ലേ തന്നെയാണ് ഗാലക്സി എ55ലുമുള്ളത്
Samsung Galaxy പുതിയതായി പുറത്തിറങ്ങിയ ഫോണാണ് Galaxy A55. സാംസങ് ഗാലക്സി എ35നൊപ്പമാണ് ഗാലക്സി എ35 വന്നത്. A35ലുള്ള FHD+ ഡിസ്‌പ്ലേ തന്നെയാണ് ഗാലക്സി എ55ലുമുള്ളത്. ഫോണുകളുടെ വില കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഗാലക്സി A55 വിൽപ്പനയ്ക്ക് എത്തും. ഫോണിന്റെ ഫീച്ചറുകളും മറ്റും വിശദമായി അറിയാം.
SurveySamsung Galaxy A55
6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഗാലക്സി എ55. ഇതിന് 120Hz റീഫ്രെഷ് റേറ്റും 1080×2340 പിക്‌സൽ റെസല്യൂഷനും ഉണ്ടായിരിക്കും. കൂടാതെ കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഗാലക്സി എ55ലുണ്ട്.

ഒക്ടാ കോർ എക്‌സിനോസ് 1480 ചിപ്‌സെറ്റാണ് ഗാലക്സി എ55ൽ നൽകിയിരിക്കുന്നത്. ഇതൊരു 5G സ്മാർട്ഫോണാണ്. കൂടാതെ ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണാണ് ഗാലക്സി A സീരീസിലുള്ള ഈ മോഡൽ. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്ന ഫോണിൽ സാംസങ് One UI 6.1 പ്രവർത്തിക്കുന്നു.
ഗാലക്സി എ55ൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ക്രമീകരിച്ചിരിക്കുന്നു. IP67 റേറ്റിങ്ങിൽ വരുന്ന ഫോണാണിത്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന മിഡ് റേഞ്ച് മോഡലാണെന്ന് പറയാം. ഇതിന് സാംസങ് 5000 mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നത്.
Samsung Galaxy A55 ക്യാമറ
f/1.8 അപ്പേർച്ചറുള്ള മെയിൻ ക്യാമറയാണ് ഗാലക്സി A55ൽ നൽകിയിട്ടുള്ളത്. ഇതിലെ 50 മെഗാപിക്സൽ മെയിൻ സെൻസർ ഫോട്ടോഗ്രാഫി പ്രിയർക്ക് അനുയോജ്യമാണ്. f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ f/2.4 അപ്പേർച്ചറുള്ള 5 MP മാക്രോ സെൻസറുമുണ്ട്. കൂടാതെ സെൽഫി ക്യാമറയായി 32 മെഗാപിക്സലിന്റെ സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു.
ഗാലക്സി A55 വേരിയന്റുകൾ
സാംസങ് ഗാലക്സി എ55 3 സ്റ്റോറേജ് ഓപ്ഷനുകളിൽ നിങ്ങൾക്ക് ലഭിക്കും. 6GB റാമും 128GB സ്റ്റോറേജുമുള്ളതാണ് ചെറിയ വേരിയന്റ്. കൂടാതെ 8GB റാമും 128GB സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റുണ്ട്. 8GB റാമും 256GBയുമുള്ളതാണ് മൂന്നാമത്തെ വേരിയന്റ്.
Read More: First Sale കൊടിയേറി… പ്രീമിയം Xiaomi 14 ഡിസ്കൗണ്ടിൽ പർച്ചേസ് ചെയ്യാം
ഫോണുകളുടെ വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മാർച്ച് 14ന് ആദ്യ സെയിൽ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ നിങ്ങൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. ആദ്യ സെയിലിൽ ഫോണുകളുടെ വിലയും അറിയാനാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile