Samsung Galaxy Discount: Triple ക്യാമറ Samsung 5G ഫോണിന് രണ്ടാമതും ഓഫർ!

Highlights

Samsung Galaxy A54 5Gയ്ക്ക് ഡിസ്കൌണ്ട് ഓഫറിനൊപ്പം കൂപ്പൺ വിലക്കിഴിവും

ഡിസംബറിലെ സെയിലിൽ ഫോൺ വിലക്കുറവിൽ വിറ്റിരുന്നു

Samsung ഗാലക്സി എ54ന്റെ ഇന്ത്യയിലെ രണ്ടാമത്തെ വിലക്കിഴിവാണിത്

Samsung Galaxy A54 5G ഡിസ്കൌണ്ട് ഓഫറിലും കൂപ്പൺ കിഴിവിലും സ്വന്തമാക്കാം. 5000 mAh ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമുള്ള സാംസങ് ഫോണാണിത്. ഈയിടെ വന്ന ഗാലക്സി A55ന്റെ മുൻഗാമിയെന്ന് പറയാം.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സാംസങ് ഗാലക്സി എ54 എത്തിയത്. പിന്നീട് ഡിസംബറിലെ സെയിലിൽ ഫോൺ വിലക്കുറവിൽ വിറ്റിരുന്നു. പിന്നീട് അത് ഉയർന്ന തുകയിലാണ് വിറ്റഴിച്ചത്. അതിനാൽ ഗാലക്സി എ54ന്റെ ഇന്ത്യയിലെ രണ്ടാമത്തെ വിലക്കിഴിവാണിത്.

Samsung Galaxy A54

അന്ന് 2,000 രൂപയുടെ കിഴിവായിരുന്നു ലഭിച്ചത്. ഇപ്പോൾ ഈ സാംസങ് ഗാലക്സി എ54ന് 3500 രൂപയാണ് വെട്ടിക്കുറച്ചത്. ആമസോൺ 1000 രൂപ കൂപ്പണും നൽകുന്നുണ്ട്. എന്തായാലും സാംസങ്ങിന്റെ ജനപ്രിയ ഫോണിന് ലഭിക്കുന്ന വിലക്കിഴിവ് അറിയുന്നതിന് മുന്നേ ഫീച്ചറുകൾ പരിശോധിക്കാം.

Samsung Galaxy എ സീരീസ്

Samsung Galaxy A54 ഫീച്ചറുകൾ

സാംസങ്ങിന്റെ എക്‌സിനോസ് 1380 ചിപ്‌സെറ്റ് ഉൾപ്പെടുത്തി വരുന്ന ഫോണാണിത്. ഈ ചിപ്സെറ്റിൽ അവർ 8GB റാമും ജോഡിയാക്കിയിരിക്കുന്നു. 6.4 ഇഞ്ച് FHD+ ഡിസ്പ്ലേയാണ് ഗാലക്സി എ54ലുള്ളത്. 1080x2400 പിക്സൽ റെസല്യൂഷനും IP68 റേറ്റിങ്ങുമുള്ള ഫോണാണിത്.

Samsung One UI 5.1 ഉപയോഗിച്ച് ആൻഡ്രോയിഡ് 13ൽ ഇത് പ്രവർത്തിക്കുന്നു. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന 5000mAhന്റെ ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. Samsung One UI 5.1 പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 13 ആണ് OS.

സാംസങ് എപ്പോഴും ക്യാമറയിൽ പേരുകേട്ട ഉപകരണങ്ങളാണ്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയാണ് സാംസങ് ഫോണിലുള്ളത്. ഇതിൽ f/2.2 അപ്പേർച്ചറുള്ള 12എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്. ട്രിപ്പിൾ ക്യാമറയിൽ f/2.4 അപ്പേർച്ചറുള്ള 5എംപി ഡെപ്ത് സെൻസറും കൂടി ചേരുന്നു. ഇതിന് പുറമെ ഗാലക്സി എ54ൽ 32MPയുടെ സെൽഫി ക്യാമറയുമുണ്ട്.

ഗാലക്സി എ54 2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. ഇവ രണ്ടിനും 8 ജിബി റാമാണുള്ളത്. 128GB, 256GB സ്റ്റോറേജുകളുള്ള വേരിയന്റുകളാണ് സാംസങ് പുറത്തിറക്കിയിട്ടുള്ളത്.

കൂപ്പണും ഡിസ്കൌണ്ടും

മുമ്പ് ഫോണിന് ആദ്യമായി വിലക്കുറവ് ലഭിച്ച ശേഷം ഇവ 36,999 രൂപയ്ക്കും 38,999 രൂപയ്ക്കും വിറ്റിരുന്നു. ഈ വിലയിൽ നിന്നും 3,500 രൂപയുടെ വിലക്കുറവ് അനുവദിച്ചിരിക്കുന്നു. ഓഫർ വിശദമായി, ഇവിടെ നിന്നും അറിയാം.

അതായത് 128ജിബി ഫോൺ ഇപ്പോൾ 33,499 രൂപയ്ക്ക് വാങ്ങാം. 256 ജിബി പതിപ്പാകട്ടെ 35,499 രൂപയ്ക്കും ലഭിക്കുന്നതാണ്. ഇതുകൂടാതെ ആമസോണിലൂടെ പർച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഒട്ടനവധി ഓഫറുകളാണ്.

ആമസോണിലെ കൂപ്പൺ ഡിസ്കൌണ്ടിലൂടെ 1000 രൂപയുടെ കിഴിവ് ലഭിക്കും. ബാങ്ക് കാർഡ് പേയ്മെന്റുകൾക്ക് 2000 രൂപയുടെ ഓഫറുമുണ്ട്. അതായത്, HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കാണ് ഈ വിലക്കിഴിവ്. ഇതിന് പുറമെ EMI ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്. വെള്ള, മിന്റ്, വയലറ്റ്, ഗ്രാഫൈറ്റ് കളറുകളിലെല്ലാം ഫോൺ വാങ്ങാനാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile