Vivo V30 sale: വിവോയുടെ പ്രീമിയം മിഡ് റേഞ്ച് ഫോൺ ആദ്യ വിൽപ്പന ഇതാ…

Vivo V30 sale: വിവോയുടെ പ്രീമിയം മിഡ് റേഞ്ച് ഫോൺ ആദ്യ വിൽപ്പന ഇതാ…
HIGHLIGHTS

സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത്

Vivo V30 സീരീസിൽ ബേസിക് വേരിയന്റും പ്രോ മോഡലുമുണ്ട്

ഇന്നിതാ ഫോണിന്റെ ആദ്യസെയിൽ ആരംഭിക്കുന്നു

പ്രീമിയം മിഡ് റേഞ്ച് സെഗ്‌മെന്റിൽ കഴിഞ്ഞ വാരം Vivo V30 സീരീസ് എത്തിയിരുന്നു. Vivo V30, Vivo V30 Pro എന്നിവയായിരുന്നു ഇതിലെ ഫോണുകൾ. സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത്. ഇന്നിതാ ഫോണിന്റെ ആദ്യസെയിൽ ആരംഭിക്കുന്നു. ഫോണിന്റെ ഫീച്ചറുകൾ പരിചയപ്പെടുന്നതിനൊപ്പം സെയിൽ വിശേഷങ്ങളും അറിയാം.

Vivo V30 ഫീച്ചറുകൾ

ഇതിൽ ആദ്യം വിവോ വി30 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുളള ഫോണാണ്. 120Hz ആണ് വി30ന്റെ റീഫ്രെഷ് റേറ്റ്. ഇതിന്റെ സ്ക്രീനിന് 2800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണ് ലഭിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റ് പെർഫോമൻസിനായി ഉപയോഗിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS-ൽ പ്രവർത്തിക്കുന്ന ഫോണാണ് വിവോ വി30.

Vivo V30 Pro
Vivo V30 Pro

50 എംപിയുടെ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്. 2 എംപി ലെൻസ് കൂടി ചേരുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് വിവോ വി30ലുള്ളത്. 50 എംപിയുടെ ഫ്രെണ്ട് ക്യാമറയാണ് വിവോ വി30ലുള്ളത്. 80W ഫാസ്റ്റ് ചാർജിങ്ങും 5,000 mAh ബാറ്ററിയുമാണ് Vivo V30ലുള്ളത്.

Vivo V30 Pro ഫീച്ചറുകൾ

6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോ വി30 പ്രോയിലുള്ളത്. 120Hz പീക്ക് ബ്രൈറ്റ്നെസ്സുള്ള ഡിസ്പ്ലേയാണ് പ്രോയിൽ നൽകിയിരിക്കുന്നത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14 ഔട്ട്-ഓഫ്-ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

50എംപിയാണ് ട്രിപ്പിൾ ക്യാമറയിലുള്ളത്. പ്രൈമറി സെൻസറിലും പോർട്രെയ്റ്റ് ലെൻസിലും അൾട്രാ വൈഡ് ആംഗിൾ ലെൻസിലും വിവോ വി30 പ്രോയാണുള്ളത്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ പോലും 50 മെഗാപിക്സലിന്റേതാണ്. 5,000 mAh ബാറ്ററിയും, 80W ഫാസ്റ്റ് ചാർജിങ്ങും പിന്തുണയ്ക്കുന്ന ഫീച്ചറുകളാണ് ഫോണിലുള്ളത്.

ഇന്ന് വിൽപ്പന

ഫ്ലിപ്പ്കാർട്ട് വഴി ആദ്യമായി ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഫ്ലിപ്കാർട്ടിന് പുറമെ വിവോ ഇന്ത്യ ഇ-സ്റ്റോർ വഴിയും വിവോ ഫോൺ വാങ്ങാം. കൂടാതെ മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും രണ്ട് ഫോണുകളും ലഭ്യമായിരിക്കും. മാർച്ച് 14ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. Click to buy

Read More: Google Pixel TWS Earbud: Exclusive ഓഫറിൽ വാങ്ങാം ഗൂഗിളിന്റെ പ്രീമിയം ഇയർബഡ്!

എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് പേയ്മെന്റിന് 10% കിഴിവ് ലഭിക്കും. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള പർച്ചേസിനും മറ്റ് ബാങ്ക് ഓഫറുകളുണ്ട്. അതായത്, HDFC ബാങ്ക്, ICICI ബാങ്ക് കാർഡുകൾക്ക് 10% കിഴിവ് ലഭിക്കും. ഇതിന് നിങ്ങൾക്ക് 4,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നതാണ്.

വിവോ വി30യുടെ 3 വേരിയന്റുകളാണുള്ളത്.
8GB/128GB വേരിയന്റ്: 33,999 രൂപ
8GB/256GB വേരിയന്റ്: 35,999 രൂപ
12GB/256GB വേരിയന്റ്: 37,999 രൂപ

വിവോ V30 പ്രോ 2 വേരിയന്റുകളിൽ വരുന്നു.

8GB/256GB വേരിയന്റ്: 41,999 രൂപ
12GB/512GB വേരിയന്റ്: 46,999 രൂപ

ആൻഡമാൻ ബ്ലൂ, പീക്കോക്ക് ഗ്രീൻ, ക്ലാസിക് ബ്ലാക്ക് നിറങ്ങളിൽ വിവോ വി30 സീരീസ് ലഭിക്കും. ഇതിലെ പ്രോ മോഡൽ പീക്കോക്ക് ഗ്രീൻ നിറത്തിൽ വാങ്ങാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo