ഫ്ലിപ്കാർട്ടിൽ ഓഫർ തുടരുന്നു, Snapdragon 6 Gen 3 പ്രോസസറുള്ള Samsung 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം!

വേഗം വാങ്ങിയാൽ ഒന്നാന്തരം ഓഫറിൽ Samsung Galaxy A36 5G കൈയിലെത്തും. 5000 mAh പവറും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ആമസോണിനേക്കാൾ ഗംഭീര വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുന്നു. നേരിട്ടുള്ള കിഴിവിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ബാങ്ക് ഓഫറുകളും സാംസങ് ഗാലക്സി എ36 5ജിയ്ക്ക് ലഭ്യമാണ്. ദീർഘകാല സുരക്ഷാ അപ്ഡേറ്റുകൾ സാംസങ് ഈ എ സീരീസ് ഫോണിന് അനുവദിച്ചിരിക്കുന്നു. വിലയ്ക്കൊത്ത ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് ഈ ഫ്ലിപ്കാർട്ട് കിഴിവ് പ്രയോജനപ്പെടുത്താം. സാംസങ് എ36 5ജിയുടെ സവിശേഷതകളും വിലയും ഓഫറുകളും പരിശോധിക്കാം.

Samsung Galaxy A36 5G Flipkart Deal Price

35999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എ36 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 26999 രൂപ മാത്രമാണ് ഫ്ലിപ്കാർട്ടിൽ വില. 25174 രൂപയുടെ എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി എ36 ഫോണിന് അനുവദിച്ചിരിക്കുന്നു. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1825 രൂപയുടെ ഓഫർ ലഭിക്കും. ഇങ്ങനെ 25000 രൂപ റേഞ്ചിൽ എക്സ്ചേഞ്ചില്ലാതെ തന്നെ ഫോൺ വാങ്ങിക്കാം.

Samsung Galaxy A36 5G now available

8GB RAM + 256GB സ്റ്റോറേജ് വേരിയന്റിനും വിലക്കുറവുണ്ട്. ആമസോണിൽ രണ്ട് കളർ വേരിയന്റുകൾക്ക് മാത്രമാണ് ഓഫറെങ്കിൽ, എല്ലാ കളർ മോഡലുകൾക്കും ഫ്ലിപ്കാർട്ടിൽ കിഴിവുണ്ട്. 30999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്.

Also Read: 7000mAh വമ്പൻ ബാറ്ററി, മിഡ്-റേഞ്ച് വില; Moto G77 Power വരുന്നു!

6 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും സാംസങ് എ36 5ജിയ്ക്ക് ലഭ്യമാണ്. 4500 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുള്ളത്.

സാംസങ് ഗാലക്സി എ36 5ജി സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.7 ഇഞ്ച് FHD+ Super AMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എ36 5ജിയിലുള്ളത്. ഇതിന് വലുപ്പമേറിയ വേപ്പർ ചേംബറും 5,000 mAh ബാറ്ററിയുമുണ്ട്. 29 മണിക്കൂർ വരെ തടസ്സമില്ലാതെ വീഡിയോ സ്ട്രീമിങ് ഫോണിനുണ്ട്. 45W സൂപ്പർ-ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ ഫോണിൽ ലഭ്യമാണ്. മൾട്ടി-ടാസ്കിംഗ്, ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവയ്‌ക്കായി ശക്തമായ CPU, GPU, NPU ഉപയോഗിച്ചിട്ടുണ്ട്.

പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈനും ക്ലീൻ ക്യാമറ ലേഔട്ടുമാണ് ഗാലക്സി A36 5ജിയിലുള്ളത്. 12 MP ഫ്രണ്ട് ക്യാമറയും വീഡിയോ HDR ഉപയോഗിച്ച് മികച്ച സെൽഫികൾ പകർത്താനും സാധിക്കും. ഒബ്‌ജക്റ്റ് ഇറേസർ പോലുള്ള എഐ ഫീച്ചറുകളും സാംസങ് ഗാലക്സി എ36 5ജിയ്ക്കുണ്ട്. സാംസങ്ങിന് പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP67 റേറ്റിംഗുമുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :