7000mAh വമ്പൻ ബാറ്ററി, മിഡ്-റേഞ്ച് വില; Moto G77 Power വരുന്നു!

7000mAh വമ്പൻ ബാറ്ററി, മിഡ്-റേഞ്ച് വില; Moto G77 Power വരുന്നു!

Motorola ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയൊരു മിഡ് റേഞ്ച് ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു. 7,000mAh ശേഷിയുള്ള വമ്പൻ ബാറ്ററിയിൽ Moto G77 Power ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. പതിവായി ഗെയിമിംഗ് നടത്തുന്നവർക്കും വീഡിയോ സ്ട്രീമിംഗ് കൂടുതലായി ഉപയോഗിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും ദീർഘനേര ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നതാണ് നേട്ടം. ഇന്ത്യൻ മിഡ്-റേഞ്ച് വിപണിയെ ലക്ഷ്യമിട്ട് വരുന്ന മോട്ടറോള ജി77 പവർ ഫോണിന്റെ ലോഞ്ച് തീയതി ഫ്ലിപ്കാർട്ടിലൂടെ കമ്പനി അറിയിച്ചു. ഫോണിന്റെ പ്രത്യേകതകളും പ്രതീക്ഷിക്കുന്ന വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Moto G77 Power Expected Specs

120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് 7i സുരക്ഷയുമുള്ള 6.72 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ എത്തുന്നതെന്ന് സൂചനയുണ്ട്. ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന് 7,000mAh ബാറ്ററിയാണ്. ഇതിന് മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Moto G77 Power Goes Official in India Tomorrow July 8 With 7000mAh Battery

രണ്ട് ക്യാമറകളാണ് മോട്ടോ ജി77 പവറിന് പിൻവശത്ത് നൽകിയിട്ടുള്ളത്. ഇതിൽ 50MP Lytia-600 മെയിൻ റിയർ ക്യാമറ സെൻസറും 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ഉണ്ടായിരിക്കും. ഫോണിന് മുൻവശത്ത് 32MP ക്യാമറയാകും ഉൾപ്പെടുത്തുന്നത്.

3.5mm ഹെഡ്‌ഫോൺ ജാക്കും ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ മോട്ടറോള ജി77 പവറിനുണ്ടാകും. Hello UI സ്കിന്നോട് കൂടിയ ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിലാകും ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ ആൻഡ്രോയിഡ് 17 അപ്‌ഡേറ്റ് ലഭിക്കുമെന്നും സൂചനയുണ്ട്.

Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?

മോട്ടറോള ജി77 പവർ ഇന്ത്യയിലെ ലോഞ്ച്, എത്ര വിലയാകും?

ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. മോട്ടോ ജി77 പവർ ജൂലൈ 8-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് മോട്ടോറോള അറിയിച്ചത്. ഇതിന് 30,000 രൂപയിൽ താഴെയായിരിക്കും വിലയെന്നും റിപ്പോർട്ടുകളുണ്ട്. സ്മാർട്ട് ഫോണിന്റെ വിൽപ്പന പതിവ് പോലെ ഫ്ലിപ്കാർട്ട് വഴിയായിരിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile