റെഡ്മി ആരാധകർ ഏറെ നാളായി കാത്തിരുന്ന ആ വാർത്ത ഇതാ എത്തിയിരിക്കുന്നു! വമ്പൻ ഫീച്ചറുകളുമായി പുതിയ Redmi Turbo 5 ഇന്ത്യയിലേക്ക് എത്തുന്നു. അവിശ്വസനീയമായ 7560mAh ബാറ്ററിയും, 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള റെഡ്മി സ്മാർട്ട് ഫോണാണ് ലോഞ്ചിന് ഒരുങ്ങുന്നത്. മിനിറ്റുകൾക്കകം ഫോൺ ഫുൾ ചാർജാക്കാൻ 100W അതിവേഗ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണിൽ ലഭിക്കുന്നു.
ബാറ്ററി കരുത്തിൽ മാത്രമല്ല, പ്രൊസസ്സറിലും പെർഫോമൻസിലും മികവുറ്റ ടർബോ ഹാൻഡ്സെറ്റാകുമിത്. ഇന്ത്യയിലെ കൃത്യമായ ലോഞ്ച് തീയതിയും, ഇതിന്റെ വിലയും, മറ്റു പ്രധാന സവിശേഷതകളും അറിയാം.
6.59 ഇഞ്ച് വലിപ്പമുള്ള AMOLED സ്ക്രീനിലാണ് റെഡ്മി ടർബോ 5 അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഇതിന് 120Hz വരെ റിഫ്രഷ് റേറ്റ്, 480Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 3,500 nits വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് ലഭിക്കുന്നതാണ്.
മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റും 16GB വരെ LPDDR5x അൾട്രാ റാമും 512GB വരെ UFS 4.1 ഓൺബോർഡ് സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നു.
ഡ്യുവൽ റിയർ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. ഇതിൽ 50-മെഗാപിക്സൽ സോണി IMX882 മെയിൻ ഷൂട്ടറും 8-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉള്ള ഡ്യുവൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. ഫോണിന് മുൻവശത്ത് 20-മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 7,560mAh ബാറ്ററിയാണ് റെഡ്മി ടർബോ 5 ഫോണിലുണ്ടാകും.
ജൂൺ 16 ന് ഇന്ത്യയിൽ റെഡ്മി ടർബോ 5 പുറത്തിറക്കുന്നു. ആമസോൺ വഴിയാകും ലോഞ്ചിന് ശേഷം സ്മാർട്ട്‌ഫോൺ വിൽക്കുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളിലാകും റെഡ്മി ഫോൺ അവതരിപ്പിക്കുക.
Also Read: 50MP ക്വാഡ് ക്യാമറയും 51 മണിക്കൂർ ബാക്കപ്പുള്ള 6500mAh ബാറ്ററിയും! Motorola Edge 70 Pro Plus എത്തി
കമ്പനി ഇതുവരെ ഇന്ത്യയിൽ റെഡ്മി ഫോണിന് എത്ര വിലയാകുമെന്ന് വെളിപ്പിടെത്തിയിട്ടില്ല. എങ്കിലും സ്മാർട്ട് ഫോൺ 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിലാകുമെന്ന് ചില സൂചനകളുണ്ട്.