20 എംപി ക്യാമറയിൽ 6 ജിബിയുടെ റാംമ്മിൽ ഷവോമി റെഡ്മി നോട്ട് 5, പ്രൊ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ,വില 9999 മുതൽ

HIGHLIGHTS

കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളുമായി ഷവോമി മോഡലുകൾ

 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന രണ്ടു മോഡലുകളാണ് ഷവോമി കഴിഞ്ഞ മാസം പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 5 കൂടാതെ ഷവോമി റെഡ്മി നോട്ട് 5 പ്രൊ .എന്നാൽ ഈ മോഡലുകൾ ഓൺലൈൻ ഷോപ്പുകളിൽ എത്തിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കകം  ഈ സ്മാർട്ട് ഫോണുകൾക്ക് ലക്ഷത്തിനു മുകളിൽ സെയിലുകൾ ലഭിക്കുന്നു .ഇതുവരെ ഈ മോഡലുകൾ വാങ്ങിക്കുവാൻ കഴിയാത്തവർക്ക് ഇന്ന് വാങ്ങിക്കാം .

 

 റെഡ്‌മിയുടെ പുതിയ നോട്ട് 5 കൂടാതെ നോട്ട് 5 പ്രൊ 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5 കൂടാതെ നോട്ട് 5 പ്രൊ  ഇന്ന്  ഉച്ചയ്ക്ക് 12 മണിമുതൽ ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നത് .

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും  മോഡലുകൾ വിപണിയിൽ എത്തുന്നത് 
2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

octa-core Qualcomm Snapdragon 636  കൂടാതെ സ്നാപ്പ്ഡ്രാഗൺ 625  പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .12 + 5  കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ  5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ് നോട്ട് 5 ആരംഭിക്കുന്നത് .എന്നാൽ നോട്ട് 5 പ്രൊ ആരംഭിക്കുന്നത് 13999 രൂപമുതൽ ആണ് .6 ജിബിയുടെ മോഡൽ 16999 രൂപയും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :