200MP ക്യാമറ, 9000mAh ബാറ്ററി, Snapdrgon പ്രോസസർ! Redmi Note 17 Pro ലോഞ്ച് നാളെ

മികച്ച ക്യാമറ, ശക്തമായ ബാറ്ററി, കരുത്തുറ്റ പെർഫോമൻസ് എല്ലാത്തിലും മികവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് Xiaomi. ജൂലൈ 14-ന് ചൊവ്വാഴ്ച ഷവോമി ചൈനയിൽ Redmi Note 17 Pro ഉൾപ്പെടുന്ന നോട്ട് 17 സീരീസ് അവതരിപ്പിക്കും. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസായിരിക്കും റെഡ്മി നോട്ട് 17 പ്രോ എന്നാണ് അറിയാൻ കഴിയുന്നത്. 200MP ക്യാമറ, 9000mAh ബാറ്ററി, Snapdragon പ്രോസസർ എന്നിവയെല്ലാം ഒത്തിണങ്ങിയ സ്മാർട്ട് ഫോൺ ആയിരിക്കും ഇത്.

ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, വീഡിയോ സ്ട്രീമിംഗ് എന്നിവയിലെല്ലാം റെഡ്മി മേൽക്കോയ്മ സ്ഥാപിച്ചേക്കുമെന്നാണ് സൂചന. ചൈനയുടെ ലോഞ്ച് തീയതി മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ മറ്റ് വിപണികളിൽ റെഡ്മി നോട്ട് 17 പ്രോ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് വിവരം ലഭ്യമല്ല. വരാനിരിക്കുന്ന റെഡ്മി പ്രീമിയം ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും മറ്റ് വിവരങ്ങളും അറിയാം.

Redmi Note 17 Pro Expected Specs

റെഡ്മി നോട്ട് 17 പ്രോ ഫോണിൽ 9,000mAh ബാറ്ററിയായിരിക്കും കൊടുക്കുന്നത്. ഇത് 67W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന. 22.5W വയേർഡ് റിവേഴ്സ് ചാർജിങ് പിന്തുണയും ഫോണിൽ നൽകിയേക്കും.

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

ഫ്ലാഗ്ഷിപ്പ് മോഡലിൽ ഷവോമി ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ലുമിനസെന്റ് മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 1.5K റെസല്യൂഷൻ ഫ്ലാറ്റ് OLED പാനലാണ് നൽകുന്നതെന്നാണ് സൂചന. 3,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും ഫോണിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഷവോമി ഇതുവരെ പ്രോസസറിനെ കുറിച്ചും ക്യാമറയെ കുറിച്ചും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കില്ല. റെഡ്മി നോട്ട് 17 പ്രോയ്ക്ക് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്‌സെറ്റ് നൽകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 200 എംപി പ്രൈമറി പിൻ ക്യാമറ ഉണ്ടായിരിക്കുമെന്നും ലീക്കുകൾ പറയുന്നു.

റെഡ്മി നോട്ട് 17 പ്രോ ലോഞ്ച് അപ്ഡേറ്റ്!

റെഡ്മി നോട്ട് 17, റെഡ്മി നോട്ട് 17 പ്രോ അടങ്ങുന്ന സീരീസ് ജൂലൈ 14ന് ചൈനയിൽ വൈകിട്ട് 7 മണിക്ക് ലോഞ്ച് ചെയ്യും. ഇത് ഇന്ത്യൻ സമയം വൈകിട്ട് 4:30നാണ്. ഒരുപക്ഷേ ഷവോമി റെഡ്മി നോട്ട് പ്രോ മാക്സ് എന്ന ടോപ് വേരിയന്റും അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫോണിന്റെ ആഗോള ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മികച്ച ബാറ്ററി ലൈഫ് ആഗ്രഹിക്കുന്നവർക്ക് വലിയ ബാറ്ററിയുള്ള ഈ പുതിയ റെഡ്മി ഫോൺ മികച്ച ഓപ്ഷനാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :