കിടുക്കാച്ചി ഫീച്ചറുകളുമായി Redmi Note 17 Pro Series ഇന്ത്യയിലേക്ക്; ഇത്തവണ ഹൈലൈറ്റ് 10000mAh ബാറ്ററി!

കിടുക്കാച്ചി ഫീച്ചറുകളുമായി Redmi Note 17 Pro Series ഇന്ത്യയിലേക്ക്; ഇത്തവണ ഹൈലൈറ്റ് 10000mAh ബാറ്ററി!

സ്മാർട്ട്ഫോൺ വിപണിയിലെ തരംഗമായി മാറാൻ ഷവോമിയുടെ ഒരു കിടിലൻ മോഡൽ വരുന്നു. ഭീമൻ 10000mAh ബാറ്ററിയുള്ള Redmi Note 17 Pro Series സെപ്തംബർ 15 ന് ലോഞ്ച് ചെയ്യുന്നു. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ലഭിക്കുന്ന റെഡ്മി ഫോണാകുമിത്. ചാർജിംഗ് തീർന്നുപോകുമെന്ന പേടിയില്ലാതെ ദിവസങ്ങളോളം ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്നതാണ് റെഡ്മിയുടെ പുതിയ താരത്തിന്റെ പ്രത്യേകത. ഹെവി ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും യാത്രകൾ ചെയ്യുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഡിവൈസാണിത്. റെഡ്മി നോട്ട് 17 പ്രോ, റെഡ്മി നോട്ട് 17 പ്രോ മാക്സ് എന്നിവയാണ് സീരീസിലുണ്ടാകുക. എന്തെല്ലാം പ്രത്യേകതകളാകും ഇതിലുണ്ടാകുക എന്ന് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Redmi Note 17 Pro Series: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

റെഡ്മി നോട്ട് 17 പ്രോ, 17 Pro മാക്സ് ഫോണുകളിൽ 10,000mAh ബാറ്ററി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സീരീസിലെ രണ്ട് ഫോണുകളിലും ഇത്രയും വലിയ ബാറ്ററി ഉണ്ടാകുമോ എന്നതിൽ കമ്പനി വ്യക്തത നൽകിയിട്ടില്ല.

റെഡ്മി നോട്ട് 17 പ്രോ സീരീസിൽ ക്വാൽകോമിന്റെ ചിപ്സെറ്റാകും കൊടുക്കുക. പ്രോ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 6s Gen 4 ആയിരിക്കും നൽകുക. റെഡ്മി നോട്ട് 17 പ്രോ മാക്സിൽ സ്നാപ്ഡ്രാഗൺ 6 Gen 5 SoC ചിപ്സെറ്റായിരിക്കും ഉൾപ്പെടുത്തുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇവയിൽ 50MP AI ക്യാമറ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും

ഫോണിന്റെ ഡിസ്‌പ്ലേയിൽ ട്രൂ-കളർ AMOLED പാനലാകും കൊടുക്കുക. ഇതിൽ 12-ബിറ്റ് കളർ ഡെപ്ത്, 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും നൽകിയേക്കും.

റെഡ്മി നോട്ട് 17 പ്രോ സീരീസ് ലോഞ്ചും വിലയും

റെഡ്മി നോട്ട് 17 പ്രോ സീരീസ് സെപ്റ്റംബർ 15-ന് ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. ഫോണിന്റെ വിൽപ്പന ആമസോൺ ഇന്ത്യ, ഷവോമിയുടെ ഓൺലൈൻ സ്റ്റോർ, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയാകും. വിലയെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile