Vivo V70 FE 5G: 200MP ക്യാമറയും 7000mAh ബാറ്ററിയും, ആമസോണിൽ അതിഗംഭീര കിഴിവ്!
വിവോയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായ Vivo V70 FE 5G വൻ വിലക്കിഴിവിൽ ആമസോണിൽ വാങ്ങാം. ക്യാമറ പ്രേമികളെ ആവേശഭരിതരാക്കുന്ന 200MP OIS അൾട്രാ-ക്ലിയർ മെയിൻ ക്യാമറയാണ് വിവോ വി70 എഫ്ഇയുടെ സവിശേഷത. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഓഫർ Amazon India യിൽ സ്മാർട്ട് ഫോണിന് ലഭ്യമാണ്. 53999 രൂപയുടെ വിവോ വി70 എഫ്ഇയ്ക്ക് വെറും 36000 രൂപ മാത്രമാണ് ആമസോണിൽ വില. ദീർഘനേരം ചാർജ്ജ് നിൽക്കുന്ന 7,000mAh-ന്റെ ഭീമൻ ബാറ്ററി ഇതിനുണ്ട്. കരുത്തുറ്റ ബാറ്ററിയും മികവുറ്റ ക്യാമറയും ഒപ്പം സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോൺ നോക്കുന്നവർക്ക് ഇത് വലിയൊരു അവസരമാണ്. വിവോയുടെ ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഒപ്പം ആമസോണിലെ ഓഫറുകളും വിശദമായി അറിയാം.
SurveyVivo V70 FE 5G Amazon Best Offer
വിവോ വി70 എഫ്ഇയുടെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനാണ് കിഴിവ്. ഇതിന് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 53999 രൂപയാണ്. 44,999 രൂപയ്ക്കാണ് വിവോ വി70 എഫ്ഇ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ഈ ഹാൻഡ്സെറ്റിന് ആമസോണിൽ 6000 രൂപയുടെ അധിക ഇളവ് അനുവദിച്ചിരിക്കുന്നു.
8 ജിബി വിവോ വി70 എഫ്ഇ ഫോണിന് 38,000 രൂപയാണ് ആമസോണിലെ വില. കാനറ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 2000 രൂപ മുതൽ 3000 രൂപ വരെയുള്ള ബാങ്ക് ഇളവും ആമസോൺ തരുന്നു. ഇങ്ങനെ പ്രീമിയം വിവോ മൊബൈൽ ഫോൺ 36000 രൂപയ്ക്ക് താഴെ വിലയിൽ വാങ്ങിക്കാം.
33,950 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. ഈ പരിമിതകാല ഓഫറിലൂടെ 1,336 രൂപയുടെ ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 990.64 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും വിവോ വി70 എഫ്ഇയ്ക്ക് അനുവദിച്ചിട്ടുണ്ട്.
വിവോ വി70 എഫ്ഇ പ്രത്യേകത എന്തൊക്കെ?
7.6mm കനമുള്ള വിവോ വി70 എഫ്ഇ ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

Also Read: സാംസങ്ങിനോട് പറഞ്ഞേര്! ആപ്പിളിന്റെ കന്നി ഫോൾഡ് ഫോൺ, iPhone Duo എത്തി
- ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 1.5K റെസല്യൂഷനുണ്ട്.
- ക്യാമറ: വിവോ വി70 എഫ്ഇയിൽ ഡ്യുവൽ ക്യാമറയാണുള്ളത്. 200MP പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ട്. ഫോണിലെ മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ലഭിക്കുന്നു. ഫോൺ f/1.88 അപ്പേർച്ചറും പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയുണ്ട്. ഇമേജ് പ്രോസസ്സിംഗിനായി AI മാജിക് വെതർ, AI ഫ്ലോറൽ ഇഫക്റ്റ് സപ്പോർട്ടും വിവോ വി70 എഫ്ഇയിൽ ലഭിക്കും.
- ബാറ്ററി: വിവോ വി70 എഫ്ഇ ഫോണിൽ 7,000mAh ബാറ്ററിയാണുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറിലാണ് വിവോ വി70 എഫ്ഇ പ്രവർത്തിക്കുന്നത്. LPDDR5X RAM, UFS 3.1 സ്റ്റോറേജ് പിന്തുണയ്ക്കുന്ന ഫോണാണിത്. ചൂട് നിയന്ത്രിക്കാൻ ഇതിൽ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
