50MP ക്യാമറയും Snapdragon പെർഫോമൻസും; Redmi Note 15 SE 5G ഓഫർ വിലയിൽ

50MP AI ക്യാമറ, Snapdragon പ്രോസസർ, 5G കണക്റ്റിവിറ്റിയുള്ള Redmi Note 15 SE 5G വിലക്കുറവിൽ വാങ്ങാം. വലിയ ഡിസ്പ്ലേ, ദീർഘനേരം ഉപയോഗിക്കാവുന്ന ബാറ്ററി, വേഗത്തിലുള്ള ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഫോൺ 34 ശതമാനം നേരിട്ടുള്ള കിഴിവ് ഫോണിന് ലഭ്യമാണ്. കാർബൺ ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ്,ക്രിംസൺ റിസർവ് തുടങ്ങിയ ആകർഷക നിറങ്ങളിലുള്ള ഫോണാണിത്. മൂന്ന് സ്റ്റൈലിഷ് ഹാൻഡ്സെറ്റുകൾക്കും ഫ്ലിപ്കാർട്ടിൽ ഓഫർ ലഭിക്കും. റെഡ്മി നോട്ട് 15 എസ്ഇയുടെ പ്രത്യേകതകളും ഓഫറുകളും അറിയാം.

Redmi Note 15 SE 5G Price Offer Flipkart

6 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 34999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ 34 ശതമാനം ഇളവിൽ 22999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഇത് പരിമിതകാലത്തേക്കുള്ള കിഴിവാണ്.

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1150 രൂപയുടെ കിഴിവും ലഭിക്കും. ഇങ്ങനെ റെഡ്മി നോട്ട് 15 എസ്ഇ നിങ്ങൾക്ക് 21000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 16350 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. സ്റ്റൈലിഷ് റെഡ്മി സ്മാർട്ട് ഫോണിന് 3 മാസത്തേക്കുള്ള ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു. ഇങ്ങനെ റെഡ്മി നോട്ട് 15 എസ്ഇ നിങ്ങൾക്ക് 7667 രൂപയ്ക്ക് സ്വന്തമാക്കാം.

Also Read: ലാസ്റ്റ് ചാൻസ്! 50MP ZEISS ക്യാമറയുള്ള Vivo X200T വിലക്കുറവിൽ സ്വന്തമാക്കാം

റെഡ്മി നോട്ട് 15 എസ്ഇ ഫീച്ചറുകൾ എന്തൊക്കെ?

ഇക്കഴിഞ്ഞ ഏപ്രിൽ മാസം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച സ്മാർട്ട് ഫോണാണിത്. 5800mAh ബാറ്ററി, സ്നാപ്ഡ്രാഗൺ പ്രോസസർ എന്നിവ ഫോണിന്റെ സവിശേഷതകളാണ്. റെഡ്മി നോട്ട് 15 എസ്ഇയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 6.77 ഇഞ്ച് വലിപ്പമുള്ള HDR10+ OLED ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 15 സ്പെഷ്യൽ എഡിഷനുള്ളത്. ഇതിന് 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിക്കും.
  2. ക്യാമറ: 50MP dual AI ക്യാമറയാണ് റെഡ്മി അവതരിപ്പിച്ചത്. ഇത് 4K വീഡിയോ റെക്കോഡിങ് സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് ഫോണിന് മുൻവശത്തായി 20MP ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്.
  3. പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 6th ജെൻ 3 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് റെഡ്മി നോട്ട് 15 എസ്ഇയുടെ പ്രോസസർ.
  4. ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5800mAh ബാറ്ററി ഈ ഫോണിലുണ്ട്.
  5. സോഫ്റ്റ് വെയർ: ഷവോമി Hyper OS 2 സോഫ്റ്റ് വെയറാണ് ഈ സ്റ്റൈലിഷ് ഫോണിലുള്ളത്. 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും റെഡ്മി നോട്ട് 15 എസ്ഇ ഓഫർ ചെയ്യുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :