Redmi Note 15 Pro Plus 5G
സ്മാർട്ട്‌ഫോൺ വിപണിയിൽ തരംഗമായി മാറിയ റെഡ്മിയുടെ ജനപ്രിയ മോഡൽ വിലക്കുറവിൽ വാങ്ങാം. Redmi Note 15 Pro Plus 5G ഇപ്പോൾ പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ തകർപ്പൻ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഒരു പ്രീമിയം ഫോണിൽ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന എല്ലാ ഫീച്ചറുകളും ഒത്തിണക്കിയ സ്മാർട്ട് ഫോണാണിത്. ഫോട്ടോഗ്രാഫി പ്രേമികളെ വിസ്മയിപ്പിക്കുന്ന 200 മെഗാപിക്സൽ OIS പ്രൈമറി ക്യാമറയാണ് ഈ റെഡ്മി ഫോണിലുള്ളത്.
ഒപ്പം 6500mAh-ന്റെ വമ്പൻ ബാറ്ററിയും വളരെ വേഗത്തിൽ ഫോൺ ചാർജ് ചെയ്യാനുള്ള ശേഷിയും ഈ റെഡ്മി ഫോണിലുണ്ട്. ആകർഷമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം. മികച്ച ഡിസ്‌പ്ലേയും പവർഫുൾ പ്രൊസസറും പ്രീമിയം ഫോട്ടോഗ്രാഫി ഫീലുമുള്ള റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജിയുടെ ഇപ്പോഴത്തെ ഓഫറും സവിശേഷതകളും അറിയാം.
256 GB ഇൻറേണൽ സ്റ്റോറേജും 8 GB റാമുമുള്ള റെഡ്മി സ്മാർട്ട് ഫോണിന് ഇപ്പോൾ ഓഫർ ലഭ്യമാണ്. 40999 രൂപയ്ക്കാണ് ഈ റെഡ്മി ഹാൻഡ്സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ 39999 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ ഫ്ലിപ്കാർട്ടിൽ പരിമിതകാല ഓഫറിൽ 36978 രൂപയ്ക്ക് റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി സ്വന്തമാക്കാം.
1849 രൂപയുടെ ആക്സിസ്, എസ്ബിഐ കാർഡ് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഇതിലൂടെ 35000 രൂപ റേഞ്ചിൽ റെഡ്മി നോട്ട് 15 പ്രോ പ്ലസ് സ്മാർട്ട് ഫോണിന് ലഭ്യമാണ്. 35129 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 36 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫറും റെഡ്മി 5ജി സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഇങ്ങനെ 1301 രൂപയുടെ ഇഎംഐ ഡീൽ ഫ്ലിപ്കാർട്ടിലെ ഈ പരിമിതകാല കിഴിവിലൂടെ സ്വന്തമാക്കാം. വളരെ പരിമിതമായ സ്റ്റോക്ക് മാത്രമാണ് സ്മാർട്ട് ഫോണിന് ഇപ്പോൾ ലഭിക്കുന്നത്.
ഈ റെഡ്മി സ്മാർട്ട് ഫോണിൽ 6.83 ഇഞ്ച് 1.5K AMOLED സ്‌ക്രീനാണുള്ളത്. ശരിക്കും ഇതൊരു മിഡ്-റേഞ്ച് ഡിസ്‌പ്ലേയായി കരുതാം. 120Hz റിഫ്രെഷ് റേറ്റുള്ളതിനാൽ ഫോണിന് സുഗമമായ സ്ക്രോളിങ് ലഭിക്കുന്നു. ഇതിന് 1.5K റെസല്യൂഷൻ സപ്പോർട്ടുമുണ്ട്. HDR10+, ഡോൾബി വിഷൻ സപ്പോർട്ടും ഈ ഫോണിലുണ്ട്. വീഴ്ചയിൽ നിന്ന് ഫോണിനെ സംരക്ഷിക്കാൻ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷയും റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജിയിൽ കൊടുത്തിരിക്കുന്നു.
Also Read: Airtel വരിക്കാരേ, തുച്ഛ വിലയിൽ അൺലിമിറ്റഡ് കോളിംഗും ദിവസേന 1GB ഡാറ്റയും കിട്ടും!
ഈ സ്മാർട്ട് ഫോണിൽ 6500 mAh ബാറ്ററിയാണ് പ്രവർത്തിക്കുന്നത്. ഇത് 100 വാട്ട് ഫാസ്റ്റ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. ഇതിന് 22.5W റിവേഴ്സ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു.
റെഡ്മി സ്മാർട്ട് ഫോണിന് പ്രീമിയം പെർഫോമൻസ് നൽകുന്നതിനായി സ്‌നാപ്ഡ്രാഗൺ 7s Gen4 പ്രോസസർ പ്രവർത്തിക്കുന്നു. ഇത് ഗെയിമിംഗിനും സുഗമമായ മൾട്ടി ടാസ്‌കിംഗിനും അനുയോജ്യമായ സ്മാർട്ട് ഫോണാണ്.