Airtel വരിക്കാരേ, തുച്ഛ വിലയിൽ അൺലിമിറ്റഡ് കോളിംഗും ദിവസേന 1GB ഡാറ്റയും കിട്ടും!

Airtel വരിക്കാരേ, തുച്ഛ വിലയിൽ അൺലിമിറ്റഡ് കോളിംഗും ദിവസേന 1GB ഡാറ്റയും കിട്ടും!

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ Bharti Airtel തങ്ങളുടെ വരിക്കാർക്ക് വേണ്ടി ആകർഷകമായ പ്രീപ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. റീചാർജ് നിരക്കുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച റീചാർജ് പ്ലാനാണിത്. 28 ദിവസത്തേക്ക് ചെറിയ പ്ലാനുകൾ നോക്കുന്നവർക്ക് അൺലിമിറ്റഡ് കോളിങ് സഹിതം ഈ പാക്കേജിൽ നിന്ന് ലഭിക്കും. പ്രതിമാസം വലിയ തുക റീചാർജിനായി മാറ്റിവെക്കാൻ ആഗ്രഹമില്ലാത്തവർക്കുള്ള ഏറ്റവും മികച്ച ചോയിസ് ഇതാണെന്ന് പറയാം.

Digit.in Survey
✅ Thank you for completing the survey!

ഈ എയർടെൽ പാക്കേജിന് വില 300 രൂപയിലും താഴെയാണ്. ദിവസേന ഒരു നിശ്ചിത ജിബി ഡാറ്റയും നിങ്ങൾക്ക് സ്പീഡ് കണക്റ്റിവിറ്റിയിലൂടെ ആസ്വദിക്കാം. കുറഞ്ഞ ബജറ്റിൽ മികച്ച സേവനം ഉറപ്പുനൽകുന്ന എയർടെല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ വിലയും, ഇതിൽ എന്തെല്ലാം അധിക ആനുകൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും വിശദമായി മനസിലാക്കാം.

Bharti Artel 28 Days Plan

വെറും 299 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി ആസ്വദിക്കാമെന്നതാണ് പ്ലാനിന്റെ ഹൈലൈറ്റ്. ഇതിൽ അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് ഓഫറുകൾ ലഭ്യമാണ്. 28 ദിവസത്തേക്കുള്ള 299 രൂപ പാക്കേജിൽ എയർടെൽ എക്സ്സ്ട്രീം പ്ലേ ഉൾപ്പെടുന്ന എക്സ്ട്രാ ഓഫറുകളും ലഭ്യമാണ്. പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Airtel 299 Plan: ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

  • വാലിഡിറ്റി: 28 ദിവസത്തെ വാലിഡിറ്റി
  • വോയ്‌സ് കോളിംഗ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോളിങ് സേവനം പ്രയോജനപ്പെടുത്താം. അതും ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾക്കുള്ള സേവനമാണ് 28 ദിവസത്തേക്കുള്ള പാക്കേജിലുള്ളത്.
  • ഡാറ്റ: ദിവസേന 1 GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഇങ്ങനെ വാലിഡിറ്റി മുഴുവനായി കണക്കാക്കുമ്പോൾ മൊത്തം 28 GB ഡാറ്റ ആസ്വദിക്കാം. നിശ്ചിത ദിവസത്തെ 1 GB പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി പരിമിതപ്പെടുന്നു. ഇവിടെ ഇന്റർനെറ്റ് സ്പീഡ് കുറയുന്നു. 299 രൂപയുടെ പാക്കേജിൽ അൺലിമിറ്റഡ് 5ജി ലഭിക്കുന്നില്ല.
  • എസ്എംഎസ്: ദിവസേന 100 സൗജന്യ എസ്എംഎസ്സും ഈ പ്ലാനിലുണ്ട്.
airtel free data, airtel recharge plans
Airtel Rs 299 Plan

299 രൂപ പ്ലാനിലെ കോംപ്ലിമെന്ററി ഓഫറുകൾ!

30 ദിവസത്തേക്ക് ഫ്രീ ഹലോട്യൂൺസ് സെറ്റ് ചെയ്യാനുള്ള ഓഫർ 299 രൂപ പ്രീ പെയ്ഡ് പ്ലാനിലുണ്ട്. എയർടെൽ വരിക്കാർക്ക് ഈ ബജറ്റ് പാക്കേജിലൂടെ അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും നേടാം. 4000 രൂപ വില വരുന്ന ഫോട്ടോ എഡിറ്റിങ് പ്രീമിയം ആക്സസാണ് ഒരു വർഷത്തേക്ക് ഇങ്ങനെ എയർടെൽ പാക്കേജിലൂടെ ലഭിക്കുന്നത്.

Also Read: വീട് തിയേറ്ററാക്കാം; Mivi 400W Soundbar 901 രൂപയ്ക്ക് ഇഎംഐയിലും 6000 രൂപയ്ക്ക് താഴെ ഫ്ലിപ്കാർട്ടിലും!

ഈ പ്ലാനിൽ സ്പാം ഫിൽട്ടർ സംവിധാനവും കോംപ്ലിമെന്ററിയായി അനുവദിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത ഫ്രോഡ് കോളുകളും മെസ്സേജുകളും ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്ന സേവനമാണിത്. ഇന്ത്യയിൽ ആദ്യമായി ഇത് അവതരിപ്പിച്ച ടെലികോം കമ്പനിയും ഭാരതി എയർടെലാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile