Happy Xmas Deal: 5500mAh പവർഫുൾ സ്റ്റൈലൻ Redmi Note 14 Pro 8000 രൂപ വിലക്കുറവിൽ!

Happy Xmas Deal: 5500mAh പവർഫുൾ സ്റ്റൈലൻ Redmi Note 14 Pro 8000 രൂപ വിലക്കുറവിൽ!

ഒരു പുതിയ സ്മാർട്ട് ഫോണിനായി ഈ ക്രിസ്മസ് വരെ കാത്തിരിക്കേണ്ട. സ്റ്റൈലൻ ഡിസൈനിലുള്ള Redmi Note 14 Pro 5ജി ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാം. ഇതിനായി Flipkart അതിശയകരമായ ഡീൽ പ്രഖ്യാപിച്ചു. 30 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ റെഡ്മി പ്രീമിയം സെറ്റ് വാങ്ങാനുള്ള ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Redmi Note 14 Pro Flipkart Deal 2025

നിങ്ങൾക്ക് ഒരു നല്ല മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാണ് വേണ്ടതെങ്കിൽ റെഡ്മി നോട്ട് 14 പ്രോ അനുയോജ്യമാണ്. ഫ്ലിപ്കാർട്ടിൽ 8,000 രൂപയിൽ കൂടുതൽ കിഴിവ് ലഭ്യമാണ്. ഇതിന് ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്.

8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 14 പ്രോ ഹാൻഡ്സെറ്റിനാണ് കിഴിവ്. ഫ്ലിപ്കാർട്ട് 30 ശതമാനം കിഴിവിൽ ഇത് വിൽക്കുന്നു. 28,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഹാൻഡ്സെറ്റ് ഇപ്പോൾ 20,177 രൂപയ്ക്ക് ലഭ്യമാണ്.

കൂടാതെ ഫ്ലിപ്കാർട്ട് എസ്‌ബി‌ഐ അല്ലെങ്കിൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ അധിക ഓഫറുകളമുണ്ട്. 4,000 രൂപ വരെ അധിക 5% ക്യാഷ്ബാക്ക് ലഭിക്കും. ഇങ്ങനെ റെഡ്മി നോട്ട് 14 പ്രോ 16,897 രൂപയ്ക്ക് ലഭിക്കുന്നു. ഇത് ടൈറ്റൻ ബ്ലാക്ക് നിറത്തിലുള്ള റെഡ്മി സ്മാർട്ഫോണിനായുള്ള ഓഫറാണ്.

16400 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. 710 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

Redmi Note 14 Pro

റെഡ്മി നോട്ട് 14 പ്രോ സ്പെസിഫിക്കേഷൻസ്

6.67 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് റെഡ്മിയുടെ ഈ ഹാൻഡ്സെറ്റിലുള്ളത്. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു. മൾട്ടിടാസ്കിംഗ്, സ്ട്രീമിംഗ്, ഗെയിമിംഗ് എന്നിവ അനായാസം കൈകാര്യം ചെയ്യാനാകുന്ന പ്രോസസറാണ് ഫോണിലുള്ളത്. അതായത് മീഡിയടെക്കിൽ നിന്നുള്ള ഡൈമെൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ട് ഫോണാണ് റെഡ്മി നോട്ട് 14 പ്രോ. ഇതിൽ 50MP പ്രൈമറി ലെൻസ്, വിശാലമായ ദൃശ്യങ്ങൾക്ക് 8MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2MP മാക്രോ ക്യാമറ ഉൾപ്പെടുന്നു.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

സ്മാർട്ട് ഫോണിൽ 45W ചാർജിംഗ് പിന്തുണയ്ക്കുന്ന പവർഫുൾ സെല്ലാണുള്ളത്. ഇതിൽ 5,500mAh ബാറ്ററി നൽകിയിരിക്കുന്നു. സ്മാർട്ട് ഫോൺ സ്ക്രീനിനെ സംരക്ഷിക്കുന്നതിനായി ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ചിട്ടുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo