Redmi Note 14 Pro Plus
പ്രീമിയം ഫീച്ചറുകളും മികച്ച ബാറ്ററി കപ്പാസിറ്റിയുമുള്ള Redmi Note 14 Pro+ വമ്പിച്ച ഇളവിൽ ആമസോണിൽ വാങ്ങാം. 6200mAh ശേഷിയുള്ള വലിയ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണിനാണ് ഓഫർ. ഇന്ന് രാത്രിയോടെ അവസാനിക്കുന്ന Amazon Prime Day Sale ൽ നിന്നും റെഡ്മി ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം. 6000 രൂപയോളം കിഴിവ് റെഡ്മി സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഫോണിന്റെ പ്രത്യേകതകളും വിലയും ഓഫറുകളും അറിയാം.
8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 14 പ്രോ പ്ലസ് പ്രൈം എഡിഷൻ മോഡൽ 30000 രൂപയ്ക്കും താഴെ വാങ്ങാം. 34,999 രൂപയുടെ പ്രീമിയം സ്മാർട്ട് ഫോൺ 3000 രൂപ വില കുറച്ച് 31999 രൂപയ്ക്ക് ആമസോണിൽ വിൽക്കുന്നു. ഇതിന് 3000 രൂപയുടെ കൂപ്പൺ കിഴിവ് കൂടി ചേർത്ത് 28999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം.
ആമസോൺ പേ വഴി സ്മാർട്ട് ഫോണിന് ക്യാഷ്ബാക്ക് ഓഫറും സ്വന്തമാക്കാം. റെഡ്മി 14 പ്രോ പ്ലസ്സിന് ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ തരുന്നു. വെറും 1125 രൂപയ്ക്ക് സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് വാങ്ങാം.
Also Read: 70 ദിവസം അൺലിമിറ്റഡ് കോളിങ്, JioHotstar, അൺലിമിറ്റഡ് 5G തരുന്ന കിടിലൻ Jio Plan അറിയാമോ?
റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ ഡിസൈൻ ഇപ്പോൾ കൂടുതൽ പ്രീമിയം ലുക്കിലേക്ക് മാറിയിട്ടുണ്ട്. 8.75mm കനമാണ് സ്മാർട്ട് ഫോണിനുള്ളത്. ഇതിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും മുൻവശത്ത് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവുമുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP68 റേറ്റിംഗും ഫോണിനുണ്ട്.
3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോണാണിത്. ഫോണിലെ 6.67 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 1220×2712 പിക്സൽ സ്‌ക്രീൻ റെസല്യൂഷനുണ്ട്.
സ്മാർട്ട് ഫോണിൽ 50-മെഗാപിക്സൽ ലൈറ്റ് ഫ്യൂഷൻ 800 സെൻസറാണ് കൊടുത്തിട്ടുള്ളത്. സാധാരണ നോട്ട് സീരിസിൽ കാണാത്ത 50 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ഇതിനുണ്ട്. 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും ചേർന്നതാണ് പിൻവശത്തെ ക്യാമറ. ഈ സ്മാർട്ട് ഫോണിൽ 20 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്.
റെഡ്മി ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിനായി സ്നാപ്ഡ്രാഗൺ 7s Gen 3 മൊബൈൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരിക്കുന്നു. 90W ഹൈപ്പർചാർജ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ കരുത്തിനായി 6200mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.