Redmi Note 14 Pro Plus
വലിയ ബാറ്ററിയും മികച്ച ക്യാമറയുമുള്ള ഒരു കിടിലൻ സ്മാർട്ട്‌ഫോൺ ബജറ്റ് വിലയിൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഷവോമിയുടെ ജനപ്രിയ മോഡലായ Redmi Note 14 Pro Plus ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. 6200mAh-ന്റെ കരുത്തുറ്റ ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള പ്രീമിയം സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ വിലക്കിഴിവ് ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലൂടെ ആമസോണിൽ ലഭിക്കുന്നു. എന്നാലും എക്സ്ചേഞ്ച് ഓഫർ തെരഞ്ഞെടുക്കുന്നവർക്ക് ആമസോൺ ഓഫർ ലാഭമാകില്ല. റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ പ്രത്യേകതകളും വിലക്കിഴിവും വിശദമായി അറിയാം.
ഷവോമിയുടെ റെഡ്മി ഫോണിന് ഇന്ത്യയിൽ 34,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. 8 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി സ്മാർട്ട് ഫോണിന് ഇപ്പോൾ വിലക്കിഴിവ് ലഭിക്കുന്നു. ഫ്ലിപ്കാർട്ടിൽ 28,999 രൂപയ്ക്ക് വിൽക്കുന്നു. അതേ സമയം ആമസോണിൽ 27,400 രൂപയ്ക്കാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് വിൽക്കുന്നത്. 1000 രൂപയുടെ ബാങ്ക് കിഴിവ് കൂടി ലഭിക്കുമ്പോൾ, 26400 രൂപയ്ക്ക് റെഡ്മി സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 963 രൂപയുടെ ഇഎംഐ ഓഫറും ഷവോമി റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന് ഇപ്പോൾ ലഭ്യമാണ്.
റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന് ഫ്ലിപ്കാർട്ടിലും ഗംഭീര വിലക്കിഴിവ് ലഭിക്കുന്നു. മികച്ച എക്സ്ചേഞ്ച് ഡീൽ ഫ്ലിപ്കാർട്ടിൽ തരുന്നു. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക്, 20800 രൂപയുടെ എക്സ്ചേഞ്ച് ഡീലും റെഡ്മി ഫോണിന് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. മാസം 3223 രൂപ അടച്ചുകൊണ്ട് ഇഎംഐയിലും, 24 മാസത്തേക്കുള്ള 1394 രൂപയുടെ ഇഎംഐയിലും സ്മാർട്ട് ഫോൺ സ്വന്തമാക്കാം. നിങ്ങൾക്ക് ഇഎംഐയിലോ എക്സ്ചേഞ്ചിലോ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ, ആമസോണിലെ റെഡ്മി നോട്ട് 14 പ്രോ പ്ലസ് പർച്ചേസ് ചെയ്യുന്നതാണ് ഉത്തമം.
Also Read: Galaxy S25 Ultra 5G: 200MP ക്യാമറയും 8K വീഡിയോയുമുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഓഫർ!
ഈ മിഡ് റേഞ്ച് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.