Galaxy S25 Ultra 5G: 200MP ക്യാമറയും 8K വീഡിയോയുമുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഓഫർ!
പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന സാംസങ്ങിന്റെ കരുത്തൻ ഫോണിന് ആമസോണിൽ പ്രത്യേക കിഴിവ്. 200 മെഗാപിക്സൽ മെയിൻ ക്യാമറയുള്ള Samsung Galaxy S25 Ultra 5G ഈ മാസത്തെ ഏറ്റവും മികച്ച ഇളവിൽ വിൽക്കുന്നു. ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ ഇളവ് ഫോണിന് ആമസോണിൽ ലഭ്യമാണ്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് ഇളവ്. 8K വീഡിയോ റെക്കോർഡിംഗും മികവുറ്റ ഫ്ലാഗ്ഷിപ്പ് പ്രോസസറുമുള്ള സാംസങ് ടോപ് സ്മാർട്ട് ഫോൺ ഇന്ന് വാങ്ങുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഗാലക്സി എസ്25 അൾട്രായ്ക്ക് അതിഗംഭീരമായ ബാങ്ക് ഓഫറും ഇഎംഐ ഡീലും ആമസോൺ തരുന്നു. സാംസങ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഓഫറുകളും വിശദമായി അറിയാം.
SurveySamsung Galaxy S25 Ultra 5G Price Offer Amazon
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റിന് 24000 രൂപയിൽ മേലെ വിലയാകുന്നു. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോൺ 92,900 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 അൾട്രാ ആമസോണിൽ വിൽക്കുന്നു. ഈ മാസത്തിൽ ഗാലക്സി എസ്25 അൾട്രായ്ക്ക് ലഭിക്കുന്ന ഏറ്റവും ഗംഭീരമായ ഓഫറാണിത്.
J&K Mastercard ക്രെഡിറ്റ് കാർഡിലൂടെ പേയ്മെന്റ് നടത്തുമ്പോൾ 1000 രൂപയുടെ ഇളവ് ലഭ്യമാണ്. ഇങ്ങനെ സാംസങ് എസ്25 അൾട്രാ നിങ്ങൾക്ക് 91900 രൂപയ്ക്ക് വാങ്ങിക്കാം. 2787 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും സാംസങ് എസ്25 അൾട്രാ 5ജിയ്ക്ക് ലഭ്യമാണ്.
36700 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫ്ലാഗ്ഷിപ്പ് സാംസങ്ങിന് 3,266 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് ഗാലക്സി എസ്25 അൾട്രാ 5ജി പരിമിതകാല ഓഫറിൽ വാങ്ങാം.

സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി സവിശേഷതകൾ
ഡിസ്പ്ലേ: സാംസങ് ഗാലക്സി എസ് 25 അൾട്രായിൽ 6.9 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇതിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2,600 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനിലാണ് സാംസങ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്.
ക്വാഡ് ക്യാമറയിൽ സെറ്റ് ചെയ്തിരിക്കുന്ന പിൻ ക്യാമറയിൽ OIS സപ്പോർട്ടുള്ള 200MP പ്രൈമറി സെൻസറുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ലെൻസ്, OIS സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. 30fps-ൽ 8K വീഡിയോ റെക്കോർഡിംഗിനെ സാംസങ് ഗാലക്സി എസ്25 അൾട്രാ പിന്തുണയ്ക്കുന്നു. ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറയുമുണ്ട്.
3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 12GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജും ജോഡിയാക്കിയിരിക്കുന്നു. ഇതിന് ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കുന്നു.
Also Read: 84 ദിവസം വാലിഡിറ്റി, ദിവസവും 2GB ഡാറ്റ, ആമസോൺ പ്രൈം, Jio കിടിലൻ പ്ലാൻ!
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7.0-ലാണ് S25 അൾട്രാ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഫോണിന് One UI 8.5 അപ്‌ഡേറ്റും ലഭ്യമാക്കിയിട്ടുണ്ട്.
45W ഫാസ്റ്റ് വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ഫോണിന് കരുത്ത് നൽകാൻ ഇതിൽ 5,000mAh ബാറ്ററിയാണുള്ളത്. പൊടി, വെള്ളം പ്രതിരോധിക്കാനായി ഫോണിന് IP68 റേറ്റിംഗുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
