ടെലികോം രംഗത്ത് ആധിപത്യം പുലർത്തുന്ന Reliance Jio അവതരിപ്പിക്കുന്ന മികച്ച ദീർഘകാല പ്ലാനുകളെ കുറിച്ച് അറിയാമോ? രണ്ടര മാസത്തോളം വാലിഡിറ്റിയും അൺലിമിറ്റഡ് ടെലികോം സേവനങ്ങളും ലഭിക്കുന്ന ജിയോ പാക്കേജാണിത്. ഇതിൽ 2GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഒപ്പം ഒട്ടും പൈസ കൊടുക്കാതെ ആമസോൺ പ്രൈം വീഡിയോയും ലഭ്യമാണ്. പുത്തൻ വെബ് സീരീസുകളും സിനിമാ റിലീസുകളും ഫ്രീയായി കാണാൻ ഫ്രീയായി പ്രമുഖ ഒടിടി സബ്സ്ക്രിപ്ഷൻ ജിയോ തരുന്നു. ഈ പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.
Survey84 ദിവസത്തെ Jio പ്ലാനിന്റെ വില
2024 ഒക്ടോബറിലാണ് മുകേഷ് അംബാനിയുടെ ടെലികോം ആദ്യമായി ഈ റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. 84 ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്. ജിയോയുടെ 5G നെറ്റ്‌വർക്ക് ഉൾപ്പെടെ ഈ പ്ലാനിൽ ലഭിക്കുന്നു. 12.25 രൂപ ദിവസച്ചെലവിൽ വരുന്ന ജിയോ പ്രീ പെയ്ഡ് പ്ലാനാണിത്. 1029 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Jio 1029 Plan Benefits
1029 രൂപയുടെ പ്ലാനിൽ 84 ദിവസമാണ് വാലിഡിറ്റി. ഈ ജിയോ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ ലഭിക്കുന്നു. 2GB പ്രതിദിന ഡാറ്റ ഇതിൽ ദിവസേന ലഭ്യമാക്കിയിരിക്കുന്നു. ഇത് സ്വകാര്യ ടെലികോമിന്റെ 4ജി വരിക്കാർക്ക് പ്രയോജനപ്പെടുത്താം. 5ജി കവറേജ് ലഭിക്കുന്ന ഇടങ്ങളിൽ 5G അൺലിമിറ്റഡ് ഡാറ്റയും ജിയോ തരുന്നു. പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും 1029 രൂപയുടെ പ്ലാനിലുണ്ട്.
ഇതിൽ ആമസോൺ പ്രൈം ലൈറ്റ് മെമ്പർഷിപ്പാണ് കോംപ്ലിമെന്റററിയായി ജിയോ തരുന്നത്. ഇത് 84 ദിവസത്തെക്ക് ലഭിക്കുന്നു. 18 മാസത്തേക്ക് Google Gemini സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ ആക്സസ് 3 മാസത്തേക്ക് ജിയോ 1029 രൂപ പ്ലാനിലൂടെ ലഭിക്കും.

ആനുകൂല്യങ്ങൾ ചുരുക്കത്തിൽ
- വാലിഡിറ്റി: 84 ദിവസം വാലിഡിറ്റി
- ഡാറ്റ: 2GB/ദിവസേന, ഇതിൽ 5ജി വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ലഭിക്കുന്നു.
- വോയ്‌സ് കോളുകൾ: എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയിസ് കോളിങ്
- SMS: പ്രതിദിനം 100 SMS വീതം 84 ദിവസം
- മറ്റ് ഓഫറുകൾ: ജിയോഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം ലൈറ്റ്, ഗൂഗിൾ ജെമിനി
Also Read: 9020mAh മെഗാ ബാറ്ററി, Vivo 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലയിൽ!
റിലയൻസ് ജിയോ 1029 രൂപ പ്ലാൻ vs 1028 രൂപ പ്ലാൻ
- 1029 രൂപ പ്ലാൻ: 84 ദിവസം വാലിഡിറ്റി, 2 GB/ ദിവസേന, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസം 100 എസ്എംഎസ്, ആമസോൺ പ്രൈം ലൈറ്റ്, ജിയോഹോട്ട്സ്റ്റാർ
- 1028 രൂപ പ്ലാൻ: 84 ദിവസം വാലിഡിറ്റി, 2 GB/ ദിവസേന, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസം 100 എസ്എംഎസ്, സ്വിഗ്ഗി വൺ, ജിയോഹോട്ട്സ്റ്റാർ, 50 ക്യാഷ്ബാക്ക് ഓഫർ.
ഒരു രൂപ വ്യത്യാസത്തിലുള്ള 1028 രൂപ പ്ലാനിൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ നിങ്ങൾ സിനിമാപ്രേമികളാണെങ്കിൽ ആമസോൺ പ്രൈം ലൈറ്റുള്ള 1029 രൂപ പ്ലാൻ തെരഞ്ഞെടുക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile