കാത്തിരുന്ന ഓഫർ! 200MP ക്യാമറയുള്ള Redmi Note 14 Pro+ വൻ വിലക്കുറവിൽ…

പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഇതാ സുവർണാവസരം! റെഡ്മിയുടെ ജനപ്രിയ പ്രീമിയം ഫോണായ Redmi Note 14 Pro+ ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം. അത്യാധുനിക ക്യാമറ ഫീച്ചറുകളും പ്രീമിയം ഡിസൈനുമുള്ള ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന് മികച്ച ബാങ്ക് ഓഫറും ഇപ്പോഴുണ്ട്. 200 മെഗാപിക്സലിന്റെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള ക്യാമറയിലാണ് ഫോൺ അവതരിപ്പിച്ചത്. സ്റ്റൈലിലും പെർഫോമൻസിലും കണ്ണഞ്ചിപ്പിക്കുന്ന റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ ഫ്ലിപ്കാർട്ടിലെ ഓഫറും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

Redmi Note 14 Pro+ Deal Flipkart

8 ജിബി റാമും, 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് ഇന്ത്യയിൽ വില 40999 രൂപയാണ്. കോഫി മോച്ച കളറിലുള്ള റെഡ്മി ഫോണിനാണ് കിഴിവ്. 37,191 രൂപയ്ക്ക് ഫോൺ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ കൂടുതൽ ഇളവ് ലഭിക്കും. ഇങ്ങനെ 1860 രൂപയുടെ ബാങ്ക് കിഴിവ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 36000 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. 24 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ 1762 രൂപയ്ക്ക് ഫോൺ ഇഎംഐയിലൂടെ പർച്ചേസ് ചെയ്യാം. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.

റെഡ്മി നോട്ട് 14 പ്രോ പ്ലസ് സവിശേഷതകൾ

പ്രീമിയം വിലയിലുള്ള സ്മാർട്ട് ഫോണാണിത്. റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി മുതലായ ഫീച്ചറുകൾ പരിശോധിക്കാം.

Redmi Note 14 Pro Plus Discount on Flipkart

Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം

  • ഡിസ്പ്ലേ: റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന് 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള സ്ക്രീനാണുള്ളത്. ഇതിന് 6.67 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സ്ക്രീൻ കൊടുത്തിരിക്കുന്നു.
  • ക്യാമറ: റെഡ്മി നോട്ട് 15 പ്രോ+ ഫോണിൽ OIS സപ്പോർട്ടുള്ള 200MP HPE പ്രൈമറി സെൻസർ ഉണ്ട്. പ്രധാന ക്യാമറയ്‌ക്കൊപ്പം ഒരു 8MP അൾട്രാ-വൈഡ് ലെൻസും ഉണ്ട്. എന്നാൽ ഇതിൽ റെഡ്മി ടെലിഫോട്ടോ ക്യാമറയില്ലെന്നത് ശ്രദ്ധിക്കുക. ഈ ഫോണിന് മുൻവശത്തുള്ളത് 32MP ക്യാമറയാണ്.
  • പ്രോസസർ: ഈ റെഡ്മി ഫോണിൽ സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് പെർഫോമൻസ് നൽകുന്നത്. മുമ്പത്തെ മോഡലിലുണ്ടായിരുന്ന സ്നാപ്ഡ്രാഗൺ 7s Gen 3 മായി നോക്കുമ്പോൾ ഇത് മികച്ച ഫീച്ചറാണ്.
  • ബാറ്ററി: സ്മാർട്ട് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ് ബാറ്ററിയാണ്. റെഡ്മി നോട്ട് 15 പ്രോ പ്ലസ്സിൽ 6500 mAh കരുത്തനായ ബാറ്ററിയുണ്ട്. ഇത് 100 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :