വില കൂടിയ മറ്റൊരു സാംസങ് താരം കൂടി വിപണിയിൽ എത്തിയിരിക്കുന്നു. ആപ്പിളിനോട് നേരിട്ട് മത്സരിക്കുന്ന എസ് സീരീസിൽ സാംസങ് തങ്ങളുടെ ഫാൻ എഡിഷൻ അവതരിപ്പിച്ചു. 79,999 രൂപ വിലയുള്ള Samsung Galaxy S26 FE ഫോണാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. സാധാരണ ഫാൻ എഡിഷൻ ഫോണിന് ഇത്രയും വലിയ തുക ഈടാക്കാറില്ല. എന്നാൽ ഇന്ന് പുറത്തിറങ്ങിയ സാംസങ് ഗാലക്സി എസ്26 എഫ്ഇയ്ക്ക് 80000 രൂപയിലും താഴെയാണ് വില. പ്രൊഫഷണൽ ഗ്രേഡ് ക്യാമറ, ലോകോത്തര ഡിസ്‌പ്ലേ, കരുത്തുറ്റ പ്രോസസറും എഐ ഫീച്ചറുകളുമുള്ള സ്മാർട്ട് ഫോണാണിത്. എന്നാൽ ഇത്രയും വലിയ തുക കൊടുത്ത് വാങ്ങാൻ എന്തൊക്കെ പ്രത്യേകതകളാണ് സാംസങ് ഗാലക്സി എസ്26 എഫ്ഇയിലുള്ളതെന്ന് നോക്കാം.
സാംസങ് ഫോണിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. ടെലിഫോട്ടോ ഫോട്ടോകൾക്കായി ഇതിൽ 8MP 3x ഒപ്റ്റിക്കൽ സൂം ലെൻസ് നൽകിയിരിക്കുന്നു. 50MP പ്രൈമറി ക്യാമറയും 12MP അൾട്രാ വൈഡ് ക്യാമറയും ഒപ്പം ഈ ടെലിഫോട്ടോ ക്യാമറയുമുണ്ട്.
ഫോണിൽ 12 MP മുൻ ക്യാമറയാണുള്ളത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ ലഭിക്കുന്നതിനായി സാംസങ്ങിന്റെ Nightography പ്രോസസ്സിംഗ് ഇതിലുണ്ട്.
ഇതിൽ മൈ ഫാൻകാം ഫീച്ചറുണ്ട്. നമ്മൾ വീഡിയോ എടുക്കുമ്പോൾ ഏതെങ്കിലും ഒരാളെ സെലക്റ്റ് ചെയ്താൽ അവരെ ഓട്ടോമാറ്റിക്കായി പിന്തുടർന്ന് വീഡിയോയിൽ മധ്യഭാഗത്ത് നിലനിർത്തുന്ന ഫീച്ചറാണിത്. വീഡിയോ ഷേക്കാകാതെ ഹൊറൈസൺ ലെവലായി നിലനിർത്തുന്ന Super Steady ഹോറിസൺ ലോക്ക് സപ്പോർട്ടും ലഭിക്കും.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമാണ് സാംസങ് ഗാലക്സി എസ്26 എഫ്ഇയിലുള്ളത്. 79,999 രൂപയാണ് ഇതിന്റെ വില. പിസ്ത, ബ്ലൂബെറി, ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കും. 7,000 രൂപയുടെ ബാങ്ക് ഓഫറും 8,000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്. സെപ്തംബർ 18 മുതൽ സാംസങ് ഓൺലൈൻ സൈറ്റിലും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിും ഫോൺ ലഭ്യമാകും.