റെഡ്മി Y1 & Y1 Lite ഇന് 12 മണിമുതൽ ആമസോണിൽ ,6999 രൂപ മുതൽ

റെഡ്മി Y1 & Y1 Lite ഇന് 12 മണിമുതൽ ആമസോണിൽ ,6999 രൂപ മുതൽ
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമെറയിൽ റെഡ്മി Y1 & Y1 Lite മോഡലുകൾ

 

ഷവോമിയുടെ പുതിയ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി .ഷവോമിയുടെ തന്നെ Redmi Y1 & Y1 Lite എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .നവംബർ 8 മുതൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വില ആരംഭിക്കുന്നത്  6999 രൂപമുതൽ 8999 ആണ് .

Redmi Y1ന്റെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . Snapdragon 435 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

3080 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .13  മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .Redmi Y1 Lite ന്റെ സവിശേഷതകൾ പറയുകയാന്നെങ്കിൽ  വലിയ വെത്യാസം ഒന്നും തന്നെ രണ്ടു മോഡലുകളും തമ്മിൽ ഇല്ല .

2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .Snapdragon 425 SoC ന്റെ പ്രോസസറിലാണ് പ്രവർത്തനം . ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo