വിവോ, മോട്ടറോള തുടങ്ങിയ ബ്രാൻഡുകൾക്ക് കടുത്ത പോരാട്ടത്തിനായി ഇന്ത്യൻ വിപണിയിൽ Redmi 17 5G പുറത്തിറങ്ങി. വിപണിയിലെ ഏറ്റവും വലിയ 7,900mAh ബാറ്ററിയുമായാണ് ഫോൺ വിപണിയിലെത്തിയത്. ഇന്ന് റെഡ്മി 17 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നു. പവർഫുൾ 5G പ്രൊസസ്സറുള്ള സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.
Redmi 17 5G Specifications
റെഡ്മി 17 ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.9 ഇഞ്ച് ഡിസ്‌പ്ലേയുള്ള റെഡ്മി 17 5ജി ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 825 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ്സുമുള്ള ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.
- ബാറ്ററി: 7,900mAh വമ്പൻ ബാറ്ററിയുള്ള ഫോണാണിത്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് റെഡ്മി 17 5ജി പിന്തുണയ്ക്കുന്നു.
- സോഫ്റ്റ് വെയർ: ഷവോമി HyperOS 3 ഒഎസ്സിലാണ് റെഡ്മി 17 5ജി പ്രവർത്തിക്കുന്നത്.
- ക്യാമറ: ഫോട്ടോഗ്രാഫിയിൽ 50MP AI ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ നൈറ്റ് മോഡ്, പോർട്രെയ്റ്റ് മോഡ്, HDR, ഡോക്യുമെന്റ് മോഡ് സപ്പോർട്ടും ലഭിക്കുന്നു. ഈ റെഡ്മി ഫോണിന് മുൻവശത്തായി പോർട്രെയ്റ്റ്, നൈറ്റ് മോഡുകൾ പിന്തുണയ്ക്കുന്ന 8MP ക്യാമറയുണ്ട്.
- പ്രൊസസർ: 4nm സ്‌നാപ്ഡ്രാഗൺ 4 Gen 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിലെ
- ഡ്യൂറബിലിറ്റി: സ്മാർട്ട് ഫോണിന് IP64 റേറ്റിംഗുണ്ട്.
- മറ്റ് ഫീച്ചറുകൾ: ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുള്ള ഫോണാണിത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, AI ഫേസ് അൺലോക്ക് ഫീച്ചറുകളും ഇതിലുണ്ട്. 3.5mm ഹെഡ്ഫോൺ ജാക്ക് സജ്ജീകരിച്ചിട്ടുണ്ട്.
Also Read: സാംസങ്ങിനോട് പറഞ്ഞേര്! ആപ്പിളിന്റെ കന്നി ഫോൾഡ് ഫോണെത്തിയെന്ന്, iPhone Duo വില 3 ലക്ഷമോ?
റെഡ്മി 17 5ജിയുടെ വിലയും ഓഫറുകളും
അബ്സല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് നിറങ്ങളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 6GB RAM + 128GB സ്റ്റോറേജ് ഉള്ള മോഡലിന് 23,999 രൂപയാണ് വില. 8GB RAM + 128GB ടോപ് വേരിയന്റിന് 26,999 രൂപയുമാകുന്നു.ആമസോണിലും ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.