Redmi 17 5G; മിഡ്-റേഞ്ച് വിപണി പിടിക്കാൻ 7900mAh ബാറ്ററിയുമായി ഷവോമിയുടെ പുതിയ കരുത്തൻ!
മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ൻ വിപ്ലവം സൃഷ്ടിക്കാൻ ഷവോമിയുടെ പുതിയ കരുത്തൻ Redmi 17 5G പുറത്തിറങ്ങി. 7,900mAh ബാറ്ററിയുള്ള റെഡ്മി സ്മാർട്ട് ഫോണാണിത്. ബാറ്ററി ലൈഫിനൊപ്പം മികച്ച പെർഫോമൻസുമുള്ളതിനാൽ മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും ഇത് മികച്ചതാണ്. സാധാരണയായി ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ പോലും കാണാത്ത വലിയ ബാറ്ററി ബാക്കപ്പാണ് റെഡ്മി 17 5ജിയിലുള്ളത്. Amazon വഴി ആകർഷകമായ ലോഞ്ച് ഓഫറുകളോടെ സ്മാർട്ട് ഫോൺ വിൽപ്പന നടത്തും. ഇപ്പോൾ വിപണിയിലെത്തിയ റെഡ്മി 17 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.
SurveyRedmi 17 5G Price India
റെഡ്മി 17 5ജി ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. ഇതിന്റെ 6GB RAM + 128GB സ്റ്റോറേജ് ഉള്ള മോഡലിന് 23,999 രൂപയാണ് വില. 8GB RAM + 128GB ടോപ് സ്റ്റോറേജ് ഫോണിന്റെ വില 26,999 രൂപയാണ്.
ആമസോണിന് പുറമെ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫോൺ ലഭ്യമാകും. സെപ്തംബർ 10 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കും.

അബ്സല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചത്. എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് വേരിയന്റുകൾക്ക് വീഗൻ ലെതർ ഫിനിഷാണുള്ളത്.
Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
റെഡ്മി 17 5ജി സവിശേഷതകൾ
7,900mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.9 ഇഞ്ച് ഡിസ്‌പ്ലേയിലാണ് റെഡ്മി 17 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 120Hz റിഫ്രഷ് റേറ്റും 825 നിറ്റ്സ് വരെയുള്ള HBM ബ്രൈറ്റ്‌നസ്സും ഫോണിനുണ്ട്. ഇതിന്റെ സ്ക്രീനിന് കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനാണുള്ളത്. കുറഞ്ഞ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ വ്യൂവിംഗ് എന്നിവയ്ക്കുള്ള TÜV Rheinland സർട്ടിഫിക്കേഷനും റെഡ്മി ഹാൻഡ്സെറ്റിനുണ്ട്.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിൽ 50MP AI ഡ്യുവൽ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. ഇതിൽ നൈറ്റ് മോഡ്, പോർട്രെയ്റ്റ് മോഡ്, HDR, ഡോക്യുമെന്റ് മോഡ് സപ്പോർട്ടുമുണ്ട്. ഫോണിന് മുൻവശത്തായി പോർട്രെയ്റ്റ്, നൈറ്റ് മോഡുകൾ പിന്തുണയ്ക്കുന്ന 8MP ക്യാമറയുമുണ്ട്.
- പ്രൊസസർ: 4nm സ്‌നാപ്ഡ്രാഗൺ 4 Gen 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ബാറ്ററി: 7,900mAh വമ്പൻ ബാറ്ററിയുള്ള ഫോണാണിത്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് റെഡ്മി 17 5ജിയ്ക്കുണ്ട്.
- സോഫ്റ്റ് വെയർ: ഷവോമി HyperOS 3 ഒഎസ്സിലാണ് റെഡ്മി 17 5ജി പ്രവർത്തിക്കുന്നത്.
- ഡ്യൂറബിലിറ്റി: സ്മാർട്ട് ഫോണിന് IP64 റേറ്റിംഗുണ്ട്.
- മറ്റ് ഫീച്ചറുകൾ: ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ റെഡ്മി 17 5ജിയിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, AI ഫേസ് അൺലോക്ക് ഫീച്ചറുകളും ഫോണിനുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം. 3.5mm ഹെഡ്ഫോൺ ജാക്ക് ഫോണിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
